തീര്‍ഥാടകര്‍ക്ക് പരിഷ്കരിച്ച ഇ-കൈവള
text_fieldsജിദ്ദ: ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ഇനി പരിഷ്കരിച്ച ഇലക്ട്രോണിക് തിരിച്ചറിയല്‍ കൈവള. ആവശ്യമാകുന്ന സമയത്ത് തീര്‍ഥാടകരെ സംബന്ധിച്ച വിവരങ്ങള്‍ വേഗത്തിലറിയാന്‍ സാധിക്കുന്ന സാങ്കേതിക സംവിധാനങ്ങളോടെയുള്ള വളകള്‍ ഹജ്ജ് മന്ത്രാലയമാണ് വികസിപ്പിച്ചെടുത്തത്. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികച്ചതാക്കാന്‍ സഹായിക്കുന്നതാണ് ഇതെന്ന് ഹജ്ജ് ഉംറ അണ്ടര്‍ സെക്രട്ടറി ഡോ. ഈസ റവാസ് പറഞ്ഞു. എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതും സേവനങ്ങള്‍ ആവശ്യമാകുമ്പോള്‍ കുറഞ്ഞ സമയത്തിനകം ലഭ്യമാക്കാന്‍ കഴിയുന്നതുമാണിത്. ഇതോടെ വഴിതെറ്റുന്നവരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തത്തെിക്കാനും രേഖയില്ലാത്തവരെ തിരിച്ചറിയാനും കാറ്റഗറി അടിസ്ഥാനത്തില്‍ തീര്‍ഥാടകരുടെ എണ്ണം നിജപ്പെടുത്താനും പ്രായംകൂടിയവരേയും അറബി ഭാഷ സംസാരിക്കാനറിയാത്തവരേയും വേര്‍തിരിച്ചറിയാനും സാധിക്കും.
പ്രവേശന നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, വിസ നമ്പര്‍, താമസ അഡ്രസ്സ്, ടെലിഫോണ്‍ നമ്പര്‍ എന്നിവ അറിയാനാവും. ഉംറ തീര്‍ഥാടകര്‍ക്കുള്ള ഇ-ട്രാക്കിലും വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള ഏകീകൃത കമ്പ്യൂട്ടര്‍ സംവിധാനത്തിലും കൈവളയുടെ പൂര്‍ണ ഡിസൈന്‍ സംവിധാനിച്ചിട്ടുണ്ട്. വിദേശ ഉംറ സേവന ഏജന്‍സികളോടും വിവിധ രാജ്യങ്ങളിലെ ഹജ്ജ്കാര്യ ഓഫീസുകളോടും മുഴുവന്‍ തീര്‍ഥാടകരുടെയും വിവരങ്ങള്‍ അതില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും വളയുടെ ആകൃതിയില്‍ അവ പ്രിന്‍റ് ചെയ്തിയിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവേശന കവാടങ്ങളിലത്തെുന്നതിന് മുമ്പ് തീര്‍ഥാടകര്‍ കൈവള അണിഞ്ഞിരിക്കണമെന്നും ഹജ്ജ് മന്ത്രാലയ സെക്രട്ടറി പറഞ്ഞു.
സാങ്കേതികമായി നിരവധി പ്രത്യേകതകളുള്ളതാണ് പുതിയ സംവിധാനം. പ്രത്യേക ആപ്ളിക്കേഷനിലുടെ ഹജ്ജ് ഉംറ സേവന രംഗത്തുള്ളവര്‍ക്കും സുരക്ഷ, സേവന മേഖലയിലുള്ളവര്‍ക്കും മുഴുവന്‍ സ്വദേശി, വിദേശികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ സംവിധാനത്തിലൂടെ ഇത് വായിച്ചെടുക്കാന്‍ സാധിക്കും. ചെലവ് കുറവ്, വേഗം കേടാകാത്തത്, കൃതിമം കാണിക്കാന്‍ കഴിയാത്തത്, ഭാരം കുറഞ്ഞത് തുടങ്ങിയ സവിശേഷതകളും ഇ കൈവളകള്‍ക്കുണ്ടെന്നും ഹജ്ജ് ഉംറ അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.