ഹജ്ജ്: കാത്തിരിപ്പ് പട്ടികയിലുള്ള 228 പേര്‍ക്ക് കൂടി അവസരം
text_fieldsകരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിലുള്‍പ്പെട്ട 228 പേര്‍ക്ക് കൂടി അവസരം ലഭിച്ചു. പട്ടികയില്‍ ഒന്ന് മുതല്‍ 228 വരെയുള്ളവര്‍ക്കാണ് പുതുതായി അവസരം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഗ്രീന്‍ കാറ്റഗറി വിഭാഗത്തിലുള്ളവര്‍ 2,17,150 രൂപയും അസീസിയ കാറ്റഗറിയിലുള്ളവര്‍ 1,83,300 രൂപയും അടയ്ക്കണം. പണമടച്ച പേ ഇന്‍ സ്ളിപ്പിന്‍െറ ഹജ്ജ് കമ്മിറ്റിക്കുള്ള കോപ്പിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കം ജൂലൈ നാലിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
മുഴുവന്‍ വിമാനക്കൂലിയും അടയ്ക്കേണ്ടവര്‍ (റിപ്പീറ്റര്‍) കൂടുതലായി 15,200 രൂപയും അപേക്ഷ ഫോറത്തില്‍ ബലി കര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,160 രൂപ കൂടി അധികം അടയ്ക്കണം.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അവസരം ലഭിച്ചിട്ട് യാത്ര റദ്ദാക്കിയതടക്കം 2,232 സീറ്റുകളാണ് ബുധനാഴ്ച വിവിധ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത്. പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ ക്വോട്ടയായ 75 സീറ്റും ഇതിലുള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ ക്വോട്ടയില്‍നിന്ന് കേരളത്തിലെ ആറ് പേര്‍ക്കാണ് അവസരം ലഭിച്ചത്. ഇത്തവണ കേരളത്തിന് 9,943 പേര്‍ക്കായിരുന്നു നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചത്. ഇതില്‍ 194 പേര്‍ വിവിധ കാരണങ്ങളാല്‍ യാത്ര റദ്ദാക്കിയിരുന്നു. പുതുതായി അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍ ചുവടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.