ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: ക്രിയാത്മക പങ്കുവഹിക്കുമെന്ന് ചൈന
text_fieldsബെയ്ജിങ്: ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വത്തിനായി മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ക്രിയാത്മക പങ്കുവഹിക്കുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇങ്ങനെ പറഞ്ഞത്. ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന എന്‍.എസ്.ജി രാഷ്ട്രങ്ങളുടെ പ്ളീനറിയില്‍ ഇന്ത്യയുടെയും പാകിസ്താന്‍െറയും അംഗത്വം സംബന്ധിച്ച് അനൗദ്യോഗികമായി മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ കഴിഞ്ഞതായി അവര്‍ വ്യക്തമാക്കി. ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനും അതില്‍ സൃഷ്ടിപരമായ പങ്കുവഹിക്കാനും ചൈനക്ക് കഴിയുമെന്നാണ് പ്രതീക്ഷ. അംഗത്വം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സംസാരിക്കണം. അത് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കും. ചില രാജ്യങ്ങളുടെ പ്രവേശം സോളില്‍ നടക്കുന്ന യോഗത്തില്‍ അജണ്ടയായി വരുന്നുണ്ട്.
എന്നാല്‍, ആ രാജ്യങ്ങളെല്ലാം ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെച്ചവയാണെന്ന് ചുന്‍യിങ് പറഞ്ഞു. (ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചിട്ടില്ല) എന്‍.പി.ടിയില്‍ ഇല്ലാത്ത രാജ്യങ്ങളുടെ പ്രവേശം യോഗത്തിന്‍െറ അജണ്ടയായി തീരുമാനിച്ചിട്ടില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍.എസ്.ജിയിലെ 48 രാഷ്ട്രങ്ങളുടെയും വോട്ട് ലഭിച്ചാലേ അംഗത്വം ലഭിക്കൂ എന്നതിനാല്‍ ഓരോ രാജ്യത്തിന്‍െറയും പിന്തുണ പ്രവേശമാഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ്. ഇന്ത്യയുടെ വിഷയത്തില്‍ എതിര്‍ത്തും അനുകൂലിച്ചും തുടക്കം മുതലേ ചൈന വ്യത്യസ്ത നിലപാടാണ് പ്രകടിപ്പിച്ചു വരുന്നത്.
അതിനിടെ, ഇന്ത്യയുടെ അംഗത്വം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ സോളിലത്തെി. കഴിഞ്ഞ മേയ് 12ന് എന്‍.എസ്.ജിയില്‍ ചേരാന്‍ ഇന്ത്യ അപേക്ഷ നല്‍കിയതുമുതല്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജയശങ്കറാണ്. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിലെ നിരായുധീകരണ-അന്താരാഷ്ട്ര സുരക്ഷ വിഭാഗം ഇന്‍ ചാര്‍ജ് അമന്‍ ദീപ് സിങ് ഗില്‍ സോളില്‍ മറ്റു രാജ്യങ്ങളുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചൈനക്കു പുറമെ ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തോട് വിയോജിപ്പുള്ളവര്‍. ഇന്ത്യയെ ഇക്കാര്യത്തില്‍ പിന്തുണക്കണമെന്ന് അമേരിക്ക എല്ലാ അംഗരാജ്യങ്ങളോടും കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. അതിനിടെ ഫ്രാന്‍സും ഇന്ത്യക്കുവേണ്ടി മറ്റു രാജ്യങ്ങളോട് പിന്തുണതേടി.
മോദി ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തും
താഷ്കന്‍റില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സോളില്‍ നടക്കുന്ന ആണവദാതാക്കളുടെ സമ്മേളനത്തില്‍ ഇന്ത്യയുടെ അംഗത്വാപേക്ഷയില്‍ ചൈനയുടെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. കൂടിക്കാഴ്ചയുടെ വിശദവിവരം പിന്നീട് അറിയിക്കുമെന്നും എന്‍.എസ്.ജിയില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമം ചൈന തടയുന്നുവെന്ന വാദം തെറ്റാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് താഷ്കന്‍റിലത്തെുന്നത്. ചൈനയുടെ നേതൃത്വത്തിലുള്ള ആറു രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. ഭീകരതക്കെതിരെ സുരക്ഷ അടക്കമുള്ള വിഷയങ്ങളാണ് ഉച്ചകോടി ചര്‍ച്ചചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.