യോഗ പ്രമാണമല്ല, ശാസ്ത്രം –ഉപരാഷ്ട്രപതി
text_fieldsന്യൂഡല്‍ഹി: യോഗ എന്നത് ശാസ്ത്രമാണെന്നും ഒരു പ്രമാണമല്ളെന്നും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ആരോഗ്യസംരക്ഷണത്തിനാണ് ഇന്ത്യയിലടക്കം യോഗ ഉപയോഗപ്പെടുത്തുന്നത്. അത് മതത്തിനതീതമായ ഒന്നാണെന്നും അന്താരാഷ്ട്ര യോഗസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
എല്ലാ വിശ്വാസങ്ങളും യോഗാ പരിശീലനത്തെക്കുറിച്ച് പറയുന്നുണ്ട്. ജൈന, ബുദ്ധ പാരമ്പര്യത്തില്‍ യോഗക്കും ക്രിസ്ത്യന്‍, ഇസ്ലാം, സിഖ് മതങ്ങളില്‍ ധ്യാനത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പരീക്ഷണം മികച്ചതാണ്. ഇന്ത്യയെപ്പോലെ ആരോഗ്യമേഖലയില്‍ കൂടുതല്‍ പൊതുധനം ചെലവിടാന്‍ കഴിയാത്ത വികസ്വരരാജ്യങ്ങള്‍ യോഗയെപ്പോലുള്ള ബദല്‍ ആരോഗ്യസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്.
യോഗ മതത്തെയോ ദേശത്തെയോ പ്രതിനിധാനംചെയ്യുന്നില്ളെന്ന് ആയുഷ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ 193 രാജ്യങ്ങളില്‍ 177 എണ്ണവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതിനെ പിന്തുണച്ചതായി അദ്ദേഹം പറഞ്ഞു. യോഗ പരിശീലകര്‍ക്കും യോഗ സ്കൂളുകള്‍ക്കും വിശ്വാസ്യതയും ആധികാരികതയും ഉറപ്പാക്കുന്നതിന് നടപടിയെടുക്കും. യോഗ സ്കൂളുകളുടെ അംഗീകാരത്തിന് വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 32 രാജ്യങ്ങളില്‍നിന്ന് 70 പ്രതിനിധികളാണ് രണ്ടുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.