അരിവിന്ദ് സുബ്രമണ്യത്തിനെതിരെയുള്ള നിലപാട് മാറ്റി സ്വാമി
text_fieldsന്യൂഡല്‍ഹി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിനെതിരായ നിലപാടില്‍ മാറ്റം വരുത്തി ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി. ബി.ജെ.പി സര്‍ക്കാര്‍ പറയുന്നത് തങ്ങള്‍ക്ക് അരവിന്ദ് സുബ്രമണ്യത്തെക്കുറിച്ച് എല്ലാം അറിയാം, എങ്കിലും അദ്ദേഹം സര്‍ക്കാറിന് മുതല്‍ക്കൂട്ടാണെന്നാണ്. ഈ അവരസരത്തില്‍ തന്‍റെ നിലപാടില്‍നിന്നു പിന്നോട്ടുപോകുകയാണ്. സത്യം തെളിയിക്കാന്‍ കൂടുതല്‍ കാത്തിരിക്കുകയാണെന്നും സ്വാമി ട്വിറ്റിറില്‍ കുറിച്ചു.
എന്നാല്‍ തുടര്‍ന്നുള്ള ട്വീറ്റുകളില്‍ അരവിന്ദ് സുബ്രമണ്യത്തിനെതിരായ പരാമര്‍ശങ്ങളുണ്ട്. വിദേശ രാഷ്ട്രത്തിന് ഇന്ത്യക്ക് പ്രതികൂലമായ ഉപദേശങ്ങള്‍ നല്‍കിയ ഒരാള്‍ക്ക് മാപ്പുനല്‍കാന്‍ കഴിയുമെങ്കില്‍ താന്‍ അദ്ദേഹത്തിനെതിരായ വാക്കുകള്‍ പിന്‍വലിക്കയാണെന്ന് സ്വാമി ട്വീറ്റ് ചെയ്തു.
അമേരിക്കക്ക് അനുകൂലമായ നിലപാടാണ് അരവിന്ദ് സുബ്രമണ്യത്തിന്‍റേത് അതിനാല്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് സ്വാമി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ അരവിന്ദില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹത്തിന്‍്റെ ഉപദേശങ്ങള്‍ മൂല്യമേറിയവയാണെന്നും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒൗദ്യോഗിക പദവികള്‍ വഹിക്കുന്നവരെ രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കുമ്പോള്‍ അവരില്‍ നിന്നും മറുപടിയുണ്ടാകാത്തത് ഉദ്യോഗസ്ഥരുടെ അച്ചടക്കവും ഒൗദ്യോഗിക സ്ഥാനത്തിന്‍റെ പരിമിതികളും കാരണമാണെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടിയിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച സുബ്രമണ്യന്‍ സ്വാമി അദ്ദേഹം സ്ഥാനമൊഴിയുന്നുവെന്ന് അറിയിച്ച ശേഷം അരവിന്ദ് സുബ്രഹ്മണ്യനെതിരെ തിരിയുകയായിരുന്നു. അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ് അരവിന്ദ് സുബ്രമണ്യന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.