മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍െറ കൊല; ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.എ.പി
text_fieldsന്യൂഡല്‍ഹി: ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ് സംശയനിഴലിലാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുനിസിപ്പല്‍ കൗണ്‍സിലിലെ എസ്റ്റേറ്റ് ഉദ്യോഗസ്ഥനായ എം.എം. ഖാന്‍ ആണ് മേയ് 16ന് കൊല്ലപ്പെട്ടത്. ന്യൂഡല്‍ഹിയിലെ ശിവജി സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ‘ദി കൊണാട്ട്’ ഹോട്ടലിന്‍െറ പാട്ടക്കരാര്‍ സംബന്ധിച്ച ഉത്തരവ് ഖാന്‍ ഇറക്കാനിരിക്കെയാണ് അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. ഖാനെതിരെ രമേശ് കാക്കര്‍ ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നിയമാനുസൃതം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലെഫ്. ഗവര്‍ണറുടെ ഓഫിസ് മുനിസിപ്പല്‍ കൗണ്‍സിലിന് നിര്‍ദേശവും നല്‍കി. ഇതിന് പിന്നാലെയാണ് ഖാന്‍ കൊല്ലപ്പെട്ടത്. ഹോട്ടലുടമയായ രമേശ് കാക്കറില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ഖാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലെഫ്.ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി, നജീബ് ജങ്ങിനെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് എ.എ.പിയുടെ ആവശ്യം. മുനിസിപ്പല്‍ കൗണ്‍സിലിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വിവാദ ഹോട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.