11 വിദ്യാര്‍ഥികളെ അലീഗഢ് പുറത്താക്കി
text_fieldsന്യൂഡല്‍ഹി: രണ്ടുപേരുടെ മരണത്തിനിടയാക്കിയ അക്രമസംഭവങ്ങളുടെ പേരില്‍ അലീഗഢ് മുസ്ലിം സര്‍വകലാശാല 11 വിദ്യാര്‍ഥികളെ പുറത്താക്കി. 17 പേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഏപ്രില്‍ 23ന് നടന്ന സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചതിനു പുറമെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും തീവെപ്പില്‍ വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.
സി.സി.ടി.വി ഫൂട്ടേജ് അടിസ്ഥാനപ്പെടുത്തി നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് നടപടി. അച്ചടക്കലംഘനവും അപമര്യാദയായുള്ള പ്രവര്‍ത്തനവും കണ്ടത്തെിയതിനെ തുടര്‍ന്നാണിതെന്ന് സര്‍വകലാശാല പ്രോക്ടര്‍ മുഹമ്മദ് മുഹ്സിന്‍ ഖാന്‍ പറഞ്ഞു. അന്വേഷണ കാലയളവില്‍ സര്‍വകലാശാല കാമ്പസിലോ അനുബന്ധ സ്ഥാപനങ്ങളിലോ പ്രവേശിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതിയില്ല. സംഭവം അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റിസ് ഇംതിയാസ് മുര്‍തസ സമിതിയെ വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കാമ്പസില്‍ വര്‍ഷങ്ങളായി തുടരുന്ന പ്രാദേശിക വൈരങ്ങളുടെ പേരിലെ വാക്തര്‍ക്കമാണ് കൊലപാതകത്തിലേക്കും അക്രമത്തിലേക്കും വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.