തന്നെ നിശബ്ദനാക്കിയാൽ ചോരപ്പുഴയൊഴുകും: ജെയ്റ്റ്ലിക്കെതിരെ സ്വാമിയുടെ ഭീഷണി
text_fieldsന്യൂഡൽഹി: തന്നെ നിയന്ത്രിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമിയുടെ ഭീഷണി. സ്വയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് താൻ ആവശ്യപ്പെടാതെ ഉപദേശങ്ങളുമായി എത്തുന്നവരുണ്ട്. പക്ഷെ താനത് പാലിക്കാതിരുന്നാൽ ഇവിടെ ചോരപ്പുഴയാണ് ഒഴുകുകയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെയാണ് പരാമർശമെന്ന് വ്യക്തമാണെങ്കിലും അദ്ദേഹത്തിന്‍റെ പേര് സ്വാമി ഒരിടത്തും പരാമർശിച്ചിട്ടില്ല. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്ന സ്വാമിയോട് സ്വയം അച്ചടക്കം പരിശീലിക്കണമെന്ന് ജെയ്റ്റ്ലി ഉപദേശിച്ചിരുന്നു.
മാത്രമല്ല, ബീജിങിൽ വെച്ച് ബാങ്ക് ഓഫ് ചൈനയുടെ ചെയർമാനുമായുള്ള കൂടിക്കാഴ്ചയിൽ ജയ്റ്റ്ലി ധരിച്ച വേഷത്തെയും സ്വാമി പരിഹസിച്ചു. ഹോട്ടലിലെ വെയ്റ്റർമാരെ പോലെ കോട്ടും ടൈയും ധരിച്ച് മന്ത്രിമാർ പ്രത്യക്ഷപ്പെടുന്നത് നിറുത്തണം. വിദേശത്തായിരിക്കുമ്പോൾ മന്ത്രിമാർ പരമ്പരാഗതമോ ആധുനികമോ ആയ ഇന്ത്യൻ വേഷത്തിൽ പ്രത്യക്ഷപ്പെടണമെന്ന് മന്ത്രിമാർക്ക് ബി.ജെ.പി നിർദേശം നൽകണമെന്നും സ്വാമി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.