ഉപതെരഞ്ഞെടുപ്പിൽ മെഹബൂബ മുഫ്തിക്ക് ജയം
text_fieldsശ്രീനഗർ: ജമ്മു–കശ്മീരിലെ അനന്ദ്നഗ് ഉപതെരഞ്ഞെടുപ്പിൽ കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ജയം. കോൺഗ്രസിെൻറ ഹിലാൽ അഹ്മദ് ഷായെ 12,085 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് മെഹബൂബ തോൽപ്പിച്ചത്. പി.ഡി.പി (പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി) സ്ഥാനാർഥിയായ മെഹബൂബ 17,701 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥിക്ക് 5,616 വോട്ട് മാത്രമാണ് ലഭിച്ചത്. 1996ൽ ആദ്യമായി ബിജ്ബെഹാറ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ ജമ്മു– കശ്മീർ നിയമസഭയിലെത്തിയ മെഹബൂബ നാലാം തവണയാണ് സംസ്ഥാന നിയമസഭയിലെത്തുന്നത്. 2002ൽ പഹാൽഗമിൽ നിന്നും 2008ൽ ഷോപ്പിയാനിലെ വാച്ചിസീറ്റിൽ നിന്നുമാണ് മെഹബൂബ തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ജനുവരിയിൽ മുൻ മുഖ്യമന്ത്രിയും മെഹബൂബയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സഇൗദ് മരിച്ചതോടെയാണ് അനന്ദ്നഗിൽ ഉപതെരഞ്ഞെടുപ്പുണ്ടായത്. 2014ൽ മുഫ്തി മുഹമ്മദ് സഇൗദ് എതിരാളിയായ ഷാക്കെതിരെ 6,000 വോട്ടിനാണ് ജയിച്ചത്. നേരത്തെ ബാലറ്റ് പേപ്പർ സീൽ ചെ്യ്തില്ലെന്ന കാരണമുയർത്തി കോൺഗ്രസ് പ്രതിഷേധമുയർത്തിയതിനെ തുടർന്ന് ആദ്യ റൗണ്ട് ഫലപ്രഖ്യാപനത്തിന് ശേഷം വോെട്ടണ്ണൽ നിർത്തി വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.