മിസൈൽ ടെക്നോളി നിയന്ത്രണ സമിതിയിൽ ഇന്ത്യക്ക് അംഗത്വം ലഭിച്ചേക്കും
text_fieldsന്യൂഡൽഹി: ആണവ വിതരണ ഗ്രൂപ്പിൽ അംഗമാവാനുള്ള ശ്രമം പരാജയപ്പെെട്ടങ്കിലും മിസൈൽ ടെക്നോളി നിയന്ത്രണ സമിതിയിൽ (എം.ടി.സി.ആർ) അംഗമാവാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട്. അംഗത്വത്തിനുള്ള യോഗ്യതാ പത്രം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ തിങ്കളാഴ്ച 34 അംഗ മിസൈൽ സാേങ്കതിക നിയന്ത്രണ സമിതിക്ക് കൈമാറും.
ആണവ കയറ്റുമതി നിയന്ത്രിക്കുന്ന എൻ.എസ്.ജി, എം.ടി.സി.ആർ, ആസ്ട്രേലിയ ഗ്രൂപ്പ്, വസനെർ കരാർ എന്നീ നാല് സമിതികളിൽ അംഗമാവാനാണ് ഇന്ത്യയുടെ ശ്രമം. അമേരിക്കയുമായുള്ള ആണവകരാറിന് പിന്നാലെയാണ് ആണവ സമിതികളിൽ അംഗമാവാനുള്ള ശ്രമം ഇന്ത്യ തുടങ്ങിയത്. 2015 ഏപ്രിലിൽ ആണവ കരാറിലെ ബാധ്യതാ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷമാണ് ഇന്ത്യ എം.ടി.സി.ആറിൽ അംഗമാവാൻ ശ്രമം തുടങ്ങിയത്. 2015 ഒക്ടോബറിൽ ഇന്ത്യ എം.ടി.സി.ആർ അംഗത്വത്തിന് ശ്രമിച്ചെങ്കിലും ഇറ്റലിയുടെ എതിർപ്പിനെ തുടർന്ന് മുടങ്ങി. കടൽക്കൊലക്കേസിൽ ഉൾപ്പെട്ട നാവികരെ വിട്ടയച്ചതിനെ തുടർന്ന് ഇറ്റലിയുടെ പ്രതിഷേധം അടങ്ങി.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ തിങ്കളാഴ്ച ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷ. അംഗത്വം ലഭിക്കുന്നതോടെ ഇന്ത്യക്ക് നൂതന മിസൈൽ സാേങ്കതികവിദ്യയും നിരീക്ഷണത്തിനുള്ള ഡ്രോണുകൾ വാങ്ങാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.