പാംപോര്‍ ആക്രമണം സുരക്ഷാവീഴ്ച സംബന്ധിച്ച് ചോദ്യങ്ങള്‍ ബാക്കി
text_fieldsപാംപോര്‍: സി.ആര്‍.പി.എഫ് വാഹനവ്യൂഹം ആക്രമിച്ച് എട്ട് ജവാന്മാരെ വധിച്ച പാംപോര്‍ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബ ഏറ്റെടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തീവ്രവാദ ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും നിരവധി ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ പാംപോര്‍ മേഖലയില്‍ തീവ്രവാദ ആക്രമണസാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പുണ്ടായിരുന്നത്രെ. ശ്രീനഗറില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തുകൂടി കടന്നുപോകുമ്പോള്‍ ജാഗ്രത വേണ്ടതായിരുന്നു. എന്നാല്‍, 40ലധികം ജവാന്മാരെ വഹിക്കുന്ന ബസിന് കാര്യമായ സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞില്ളെന്നാണ് പറയുന്നത്. രണ്ട് തീവ്രവാദികള്‍ക്ക് പതിഞ്ഞിരുന്ന് വാഹനത്തെ ആക്രമിക്കാനും എട്ടുപേരെ വധിക്കാനും കഴിഞ്ഞത് ഇതുകാരണമത്രെ. തീവ്രവാദികള്‍ എ.കെ 47 തോക്കുകളും ഗ്രനേഡുകളുമായാണ് ആക്രമണം അഴിച്ചുവിട്ടത്. ഇവര്‍ക്ക് ബസില്‍ കയറാന്‍ കഴിഞ്ഞിട്ടില്ളെന്നും അതിനുമുമ്പ് സൈനികര്‍ ഇവരെ വെടിവെച്ചിട്ടതായും സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദികളെ ആക്രമണം നടന്ന സ്ഥലത്തത്തെിച്ചു എന്നു കരുതുന്ന രണ്ടുപേരെ ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. ഇവരെ പിടികൂടാന്‍ കഴിയാത്തതും വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ പ്രധാന ദേശീയപാതയില്‍ തീവ്രവാദികള്‍ കാറില്‍ സൈനികവാഹനം കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍, ഈ ഘട്ടത്തിലൊന്നും സുരക്ഷാവിഭാഗങ്ങളുടെ കണ്ണില്‍ ഇവര്‍ പെട്ടില്ല. സംഭവത്തെ അപലപിച്ച ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സ്ഥലത്തേക്ക് രണ്ടംഗ കമ്മിറ്റിയെ അന്വേഷണത്തിനയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജവാന്മാരുടെ മരണത്തില്‍ ദു$ഖം രേഖപ്പെടുത്തി. സി.ആര്‍.പി.എഫ് ജവാന്മാരുടെ ധീരതയെ അഭിവാദ്യംചെയ്യുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ മാസം സംസ്ഥാനത്ത് സുരക്ഷാസേനക്കു നേരെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണ് ശനിയാഴ്ച നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നുഴഞ്ഞുകയറ്റം വര്‍ധിച്ചതായി സൈനികവൃത്തങ്ങള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.