മല്യക്ക് കടംകൊടുത്ത ബാങ്കുകളോട് വിവരങ്ങള്‍ ചോദിച്ച് അന്വേഷണ ഏജന്‍സി
text_fieldsമുംബൈ: ബാങ്കുകളെയും അന്വേഷണ ഏജന്‍സികളെയും കബളിപ്പിച്ച് വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷന്‍ എയര്‍ലൈന്‍സിന് കോടികളുടെ വായ്പ നല്‍കിയ ബാങ്കുകളോട് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന ഏജന്‍സി (എസ്.എഫ്.ഐ.ഒ) വിശദീകരണം ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിച്ചാണോ ബാങ്കുകള്‍ വായ്പ അനുവദിച്ചതെന്നതാണ് പ്രധാനമായി അന്വേഷിക്കുന്നത്. കോര്‍പറേറ്റ്കാര്യ മന്ത്രാലയം കൈമാറുന്ന കേസുകളാണ് എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നത്. മന്ത്രാലയത്തിന്‍െറ ചുമതലയുള്ള മന്ത്രി അരുണ്‍ ജെയ്റ്റ്ലി എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്ന വിവരം കഴിഞ്ഞമാസം പാര്‍ലമെന്‍റില്‍ രേഖാമൂലം അറിയിച്ചിരുന്നു. 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍നിന്ന് മല്യ വായ്പയെടുത്തത്. ജൂണ്‍ 11ന് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം 1,411 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. സ്റ്റേറ്റ് ബാങ്കുകള്‍ക്കു പുറമെ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, യൂകോ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ദേനാ ബാങ്ക് തുടങ്ങിയവയില്‍നിന്നാണ് മല്യ വായ്പയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.