മോദിയുടെ നയതന്ത്രത്തിനെതിരെ യശ്വന്ത്സിന്‍ഹ
text_fieldsന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍െറ നയതന്ത്ര രീതികള്‍ക്കെതിരെ കടുത്ത വിമര്‍ശമുയര്‍ത്തി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത്സിന്‍ഹ രംഗത്ത്. ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ അംഗത്വത്തിനായി മോദി സര്‍ക്കാര്‍ അമിതാവേശമാണ് കാണിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എന്‍.എസ്.ജി അംഗത്വം കിട്ടിയില്ളെങ്കിലും നമുക്ക് പ്രയാസങ്ങളൊന്നുമില്ല. യഥാര്‍ഥത്തില്‍ ഈ അംഗത്വം കൊണ്ട് ഇന്ത്യക്ക് നേട്ടമല്ല, നഷ്ടമാണ് ഉണ്ടാവുക. സര്‍ക്കാറിലുള്ളവര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. എന്‍.എസ്.ജി അംഗത്വം ഇന്ത്യ സ്വീകരിക്കരുത്. ഒരു അപേക്ഷകനായി അങ്ങോട്ട് പോവുകയുമരുത്. എന്താണോ നമുക്ക് കിട്ടേണ്ടത്, അത് ഇതിനകം കിട്ടിക്കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാറിലുള്ളവര്‍ ഇക്കാര്യം മനസ്സിലാക്കുന്നുണ്ടോ എന്നുതന്നെ അറിയില്ല.
ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെക്കാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരണത്തിനും പുന$സംസ്കരണത്തിനുമുള്ള സാങ്കേതികവിദ്യ കൈമാറരുതെന്ന് 2013ല്‍ എന്‍.എസ്.ജി ചട്ടങ്ങളില്‍ പറഞ്ഞു. ഇന്ത്യ സ്വന്തംനിലക്ക് സമ്പുഷ്ടീകരണത്തിനും മറ്റും വ്യവസായങ്ങള്‍ രൂപപ്പെടുത്തിയാല്‍ അതിനുവേണ്ട യന്ത്രസംവിധാനങ്ങള്‍ നല്‍കാമെന്നാണ് അമേരിക്കയുമായുള്ള നമ്മുടെ ഉടമ്പടി. എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ നല്‍കേണ്ടതില്ളെന്ന് പിന്നീട് അവര്‍ നിലപാട് തിരുത്തി.
പിന്നെ എന്തു നേട്ടമാണ് എന്‍.എസ്.ജി അംഗത്വം കൊണ്ട് കിട്ടാന്‍ പോകുന്നത്? പാകിസ്താനോടുളള നയത്തെയും യശ്വന്ത്സിന്‍ഹ വിമര്‍ശിച്ചു. ജമ്മു-കശ്മീരിലെ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാകിസ്താനെ ഒരു പാഠം പഠിപ്പിക്കേണ്ട ഘട്ടമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിന്‍െറ പാക് നയത്തില്‍നിന്ന് ഒന്നും ഉരുത്തിരിയാന്‍ പോകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തോടെ ബി.ജെ.പിയില്‍ ഒതുക്കപ്പെട്ട നേതാവാണ് 83കാരനായ യശ്വന്ത്സിന്‍ഹ. വാജ്പേയി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.