മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നു; മെഹബൂബ മുഫ്തിയുടെ പ്രസതാവന വിവാദത്തില്‍
text_fieldsശ്രീനഗര്‍: പംപോര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമാക്കി പ്രതിപക്ഷം. ‘‘അക്രമത്തെ ഞാൻ അപലപിക്കന്നു. റമദാന്‍ മാസത്തില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ മുസ്ലിം എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നു. റമദാനില്‍ എല്ലാ ചീത്ത വൃത്തികളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കശ്മീരിനെ ഇകഴ്ത്തി കാണിക്കാനേ ഉപകരിക്കൂ’’- മുഫ്തിയുടെ ഈ പ്രസ്താവനക്കെതിരെയാണ് പ്രതിപക്ഷം രംഗത്തത്തെിയത്. പാംപോറിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന വേളയിലാണ് വിവാദ പരാമര്‍ശമുണ്ടായത്.
‘‘ഭീകരവാദത്തിന് മതമില്ലെന്നാണ് മെഹബൂബ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ ഭീകരവാദത്തെ ഇസ്ലാം മതത്തിന്‍റെ ഭാഗമായി ചിത്രീകരിക്കുകയും മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രസ്താവനയുണ്ടായത് നാണക്കേടുണ്ടാക്കുന്നതാണ്’’- നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് മാട്ടു പ്രതികരച്ചു.
ഭീകരവാദത്തിന് മതമില്ളെന്ന് വാദിച്ച മെഹബൂബ മുഫ്തി ഇപ്പോള്‍ ഇസ്ളാമിനെയും ഭീകരവാദത്തെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയതു. ഭീകരാക്രമണങ്ങളിലൂടെ ഒന്നും നേടാനാകുന്നില്ല. അത് കശ്മീരിനെ ദുഷ്പേരിലാക്കുകയും മതത്തിന്‍റെ പുരോഗതിക്ക് തടസം നില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് മെഹബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.