മിസൈൽ സാേങ്കതിക നിയന്ത്രണ സമിതിയിൽ ഇന്ത്യക്ക് അംഗത്വം
text_fieldsന്യൂഡൽഹി: മിസൈൽ സാേങ്കതിക നിയന്ത്രണ സമിതിയിൽ (എം.ടി.സി.ആർ) ഇന്ത്യക്ക് അംഗത്വം ലഭിച്ചു. നെതർലൻഡിലെ ഹേഗിൽ നടന്ന എം.ടി.സി.ആർ സമ്മേളനത്തിലാണ് തീരുമാനം. എം.ടി.സി.ആറിൽ അംഗമാവുന്ന 35ാമത്തെ രാജ്യമാണ് ഇന്ത്യ. അംഗത്വം ഇന്ത്യക്കും എം.ടി.സി.ആറിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
മിസൈൽ സാേങ്കതികതയുടെ കൈമാറ്റം നിയന്ത്രിക്കുന്ന സമിതിയാണ് എം.ടി.സി.ആർ. അംഗത്വത്തിനുള്ള യോഗ്യതാ പത്രം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ തിങ്കളാഴ്ച കൈമാറി. മിസൈലുകൾ, റോക്കറ്റ് സിസ്റ്റം, ഡ്രോണുകൾ പോലെയുള്ള ആളില്ലാ വിമാനങ്ങൾ, കൂട്ട നശീകരണ ആയുധങ്ങൾ എന്നിവയുടെ വ്യാപനം തടയകുയാണ് എം.ടി.സി.ആറിെൻറ ലക്ഷ്യം.
ആണവ വിതരണ ഗ്രൂപ്പിൽ(എൻ.എസ്.ജി) അംഗമാവാനുള്ള ഇന്ത്യയുടെ ശ്രമം കഴിഞ്ഞ ആഴ്ച പരാജയപ്പെട്ടിരുന്നു. ൈചന, മെക്സികോ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ എതിർപ്പിനെ തുടർന്നാണ് ഇന്ത്യക്ക് അംഗത്വം ലഭിക്കാതെപോയത്. ആണവ നിർവ്യാപന കരാറിൽ(എൻ.പി.ടി) ഒപ്പിടാത്ത ഇന്ത്യക്ക് അംഗത്വം നൽകരുതെന്ന് രാജ്യങ്ങൾ ആവശ്യപ്പെടുകയായിരുന്നു. എം.ടി.സി.ആറിൽ അംഗത്വത്തിനുള്ള െചെനയുടെ അപേക്ഷ പരിഗണനയിലാണ്. എം.ടി.സി.ആർ അംഗത്വം എൻ.എസ്.ജിയിലെ അംഗത്വത്തിന് ൈചനയുമായി വിലപേശാൻ ഉപയോഗിക്കാെമന്നാണ് ഇന്ത്യൻ നയതന്ത്രജ്ഞരുടെ പ്രതീക്ഷ.
ആണവ കയറ്റുമതി നിയന്ത്രിക്കുന്ന എൻ.എസ്.ജി, എം.ടി.സി.ആർ, ആസ്ട്രേലിയ ഗ്രൂപ്പ്, വസനെർ കരാർ എന്നീ നാല് സുപ്രധാന സമിതികളിൽ അംഗമാവാനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരുന്നത്. 2008ൽ അമേരിക്കയുമായുള്ള ആണവകരാറിന് പിന്നാലെയാണ് ആണവ, മിൈസൽ നിയന്ത്രണ സമിതികളിൽ അംഗമാവാനുള്ള ശ്രമം ഇന്ത്യ തുടങ്ങിയത്.
2015 ഏപ്രിലിൽ ആണവ കരാറിലെ ബാധ്യതാ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം ഇന്ത്യ എം.ടി.സി.ആറിൽ അംഗമാവാൻ അപേക്ഷ നൽകി. 2015 ഒക്ടോബറിൽ ഇന്ത്യ എം.ടി.സി.ആർ അംഗത്വത്തിന് ശ്രമിച്ചെങ്കിലും ഇറ്റലിയുടെ എതിർപ്പിനെ തുടർന്ന് മുടങ്ങുകയായിരുന്നു. കടൽക്കൊലക്കേസിൽ ഉൾപ്പെട്ട നാവികരെ വിട്ടയച്ചതിനെ തുടർന്ന് ഇറ്റലിയുടെ പ്രതിഷേധം അടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.