സുബ്രമണ്യൻ സ്വാമിയുടെ നാവിനെ പേടിച്ച് രണ്ട് പരിപാടികൾ ബി.െജ.പി റദ്ദാക്കി
text_fieldsന്യൂഡൽഹി: സുബ്രമണ്യൻ സ്വാമിയുടെ നാവിനെ പേടിച്ച് ബി.ജെ.പി റദ്ദാക്കിയത് രണ്ട് പരിപാടികൾ. സർക്കാറിനും മന്ത്രിമാർക്കുമെതിരെ ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രമണ്യൻ സ്വാമി പറയുന്നത് തടയാനാണ് പരിപാടികൾ റദ്ദാക്കിയത്. ഡൽഹിയിലും ചെെെന്നയിലും നടത്താനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് എന്നിവര്‍ക്കെതിരെ കടുത്ത ആക്രമണമാണ് സമീപ ദിവസങ്ങളില്‍ സുബ്രമണ്യൻ സ്വാമി നടത്തിവന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ഉന്നംവെച്ച് സാമ്പത്തികരംഗത്തെ പ്രമുഖര്‍ക്കെതിരെ സുബ്രമണ്യന്‍ സ്വാമി നടത്തുന്ന കടന്നാക്രമണം അനുചിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
‘ടൈംസ് നൗ’ ചാനലിനു നല്‍കിയ അസാധാരണ അഭിമുഖത്തിലൂടെയാണ് നരേന്ദ്ര മോദി സുബ്രമണ്യന്‍ സ്വാമിക്കെതിരെ ആഞ്ഞടിച്ചത്. ആരും സംവിധാനങ്ങള്‍ക്ക് അതീതരല്ലെന്നും ഉത്തരവാദിത്തബോധം മറന്ന് പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന വര്‍ത്തമാനങ്ങള്‍ ഗുണംചെയ്യില്ലെന്നും മോദി താക്കീതിെൻ സ്വരത്തില്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മോദി പുകഴ്ത്തുകയും ചെയ്തു. രഘുറാം രാജനില്‍നിന്ന് തനിക്ക് നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അേദ്ദഹം ചെയ്ത കാര്യങ്ങളില്‍ മതിപ്പുണ്ട്. ഇന്ത്യയെ സ്നേഹിക്കുന്ന അദ്ദേഹം ഇന്ത്യക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും -മോദി പറഞ്ഞു.
ധനമന്ത്രാലയത്തിനുനേരെ സ്വാമി കടന്നാക്രമണം നടത്തിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തിരുന്നു. സ്വാമിയോട് കടുത്ത നീരസമുള്ള ജെയ്റ്റ്ലി അഞ്ചു ദിവസത്തെ ചൈനാ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഒരു ദിവസം മുമ്പേ ഡല്‍ഹിക്ക് മടങ്ങുകയും തിങ്കളാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സ്വാമിയെ മോദി തള്ളിപ്പറഞ്ഞത്.
സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനുനേരെ സ്വാമി നടത്തിയ വിമര്‍ശം ചൈനക്കു പോകുന്നതിനുമുമ്പ് ധനമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.