പാംപോർ ഭീകരാക്രമണം: മുഖ്യസൂത്രധാരൻ ഹാഫിസ് സഈദിന്‍റെ മരുമകനെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: പാംപോറിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ ഹാഫിസ് സഈദിന്‍റെ മരുമകൻ ഖാലിദ് വാലിദ് ആണെന്ന് റിപ്പോർട്ട്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായിരുന്നു ഹാഫിസ് സഈദ്.
ആക്രമണത്തിൽ പാകിസ്താന് നേരിട്ട് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ജമ്മു-കശ്മീർ പൊലീസ് അവകാശപ്പെട്ടിരുന്നു. ഒരു ദേശീയ ദിനപത്രമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലശ്കറെ ത്വയിബ നേരത്തേ ഏറ്റെടുത്തിരുന്നു.
ജമാഅത്തു ദഅ് വ പ്രവർത്തകനായിരുന്ന ഖാലിദ് പിന്നീട് ലശ്കറെ ത്വയിബയുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്. ലശ്കറെ ത്വയിബയുടെ ഇന്ത്യാ വിരുദ്ധ പദ്ധതികളിലേർപ്പെടാനായാണ് ഹാഫിസ് സഈദ് ഖാലിദിനെ മരുമകനാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ചയാണ് പാംപോറിൽ സി.ആർപി.എഫിന്‍റെ വാഹനവ്യൂഹത്തിന് നേർക്ക് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനുൾപ്പെടെ എട്ട് ജവാൻമാർ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.