എയർ ഇന്ത്യക്കെതിരെ രൂക്ഷ വിമർശവുമായി വെങ്കയ്യ നായിഡു
text_fieldsന്യൂഡൽഹി: എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശവുമായി കേന്ദ്ര ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡു. ഡൽഹി എയർപോർട്ടിൽ നിന്ന് ഇന്ന് ഉച്ചക്ക് 1.15 ന് പുറപ്പെടേണ്ട A1 544 എന്ന വിമാനത്തിൽ ഹൈദരബാദിൽ സുപ്രധാനമായ ഒരു പരിപാടിക്ക് പോകാൻ എത്തിയതായതിരുന്നു കേന്ദ്രമന്ത്രി. അരമണിക്കൂർ കഴിഞ്ഞിട്ടും പൈലറ്റ് എത്താതതിനെ തുടർന്ന് 1.45ന് വെങ്കയ്യ നായിഡു നിരാശയോടെ തിരിച്ച് പോവേണ്ടി വന്നു.
സംഭവത്തിൽ എയർ ഇന്ത്യയുടെ വിശദീകരണം ആവശ്യമാണെന്നും സംഭവത്തിെൻറ പൂർണ ഉത്തരവാദിത്ത്വം എയർ ഇന്ത്യക്കാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇത് മൽസരങ്ങളുടെ ലോകമാണ്. എയർ ഇന്ത്യയുടെ അനാസ്ഥ മൂലം പ്രധാനപ്പെട്ട ഒരു അവസരമാണ് ഇന്ന് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.
സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ ചെയർമാനും എം.ഡിയുമായ അശ്വനി ലൊഹാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.