പാംപോര്‍ ആക്രമണം; സൈന്യവും സി.ആര്‍.പി.എഫും ‘ഏറ്റുമുട്ടല്‍’ തുടരുന്നു
text_fieldsശ്രീനഗര്‍: എട്ട് സി.ആര്‍.പി.എഫ് ജവാന്മാരുടെയും രണ്ട് തീവ്രവാദികളുടെയും മരണത്തിനിടയാക്കിയ പാംപോര്‍ ആക്രമണം കരസേനയും സി.ആര്‍.പി.എഫും തമ്മിലെ ‘ഏറ്റുമുട്ട’ലായി’ മാറുന്നു. തീവ്രവാദികളെ വധിച്ചതിന്‍െറ നേട്ടം സൈന്യം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങള്‍ സൈന്യം കൊണ്ടുപോയതായും സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍തന്നെ കരസേനയുടെ നോര്‍ത് കമാന്‍ഡന്‍റ് തീവ്രവാദികളെ തങ്ങള്‍ കൊലപ്പെടുത്തിയതായി ട്വീറ്റ് ചെയ്തുവെന്ന് സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തീവ്രവാദികളെ നേരിട്ടതും വധിച്ചതും സി.ആര്‍.പി.എഫ് തന്നെയാണെന്ന കാര്യം സേനയെ ഉടന്‍ അറിയിച്ചു. ഇതിനത്തെുടര്‍ന്ന് സൈന്യം, തീവ്രവാദികളെ സംയുക്ത ആക്രമണത്തിലൂടെ വകവരുത്തിയതായി പുതിയ ട്വീറ്റ് ചെയ്തു. സി.ആര്‍.പി.എഫ് വീണ്ടും പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് സൈന്യം അവകാശവാദത്തില്‍നിന്ന് പിന്‍വാങ്ങിയതത്രെ.
സംഭവത്തിന് തൊട്ടുപുറകെ സി.ആര്‍.പി.എഫിന്‍െറ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയപ്പോള്‍ തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ കാണാനില്ലായിരുന്നു. ആയുധങ്ങള്‍ സൈനിക അധികൃതര്‍ ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആയുധങ്ങള്‍ ഉടന്‍ തിരിച്ചത്തെിക്കാന്‍ സി.ആര്‍.പി.എഫ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനത്തെുടര്‍ന്ന്, ഒരു സംഘം സി.ആര്‍.പി.എഫ് അധികൃതര്‍ സൈനിക ക്യാമ്പിലത്തെി ആയുധങ്ങള്‍ വീണ്ടെടുക്കുകയായിരുന്നുവത്രെ. തീവ്രവാദികളില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങളുപയോഗിച്ച് ക്യാമ്പില്‍ സൈനികര്‍ സെല്‍ഫിയെടുത്ത് രസിക്കുകയായിരുന്നുവെന്നും സി.ആര്‍.പി.എഫ് മുതിര്‍ന്ന ഓഫിസര്‍ പറയുന്നു.
പുല്‍ഗാവിലെ സ്ഫോടനത്തിന് കാരണം നിരോധിത മൈനുകള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ പുല്‍ഗാവിലെ സൈനിക ആയുധശാലയില്‍ വന്‍സ്ഫോടനത്തിന് കാരണമായത് നിലവാരം കുറഞ്ഞ മൈനുകള്‍ ആണെന്ന് റിപ്പോര്‍ട്ട്. കേസ് അന്വേഷണം നടക്കുന്ന സൈനിക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒൗദ്യോഗികതലത്തിലെ ഗുരുതര വീഴ്ചയിലേക്കും അശ്രദ്ധയിലേക്കും വിരല്‍ചൂണ്ടുന്ന വിവരമുള്ളത്. നിര്‍മാണത്തില്‍ പിഴവ് സംഭവിച്ച ‘ആന്‍റി ടാങ്ക് 1എ എന്‍.ഡി’ എന്ന ടാങ്ക്വേധ മൈനുകളാണ് സ്ഫോടനത്തിടയാക്കിയത്. 19 സൈനികരും സിവിലിയനുമടക്കം 20 പേരുടെ ജീവഹാനിക്കിടയാക്കിയ സ്ഫോടനത്തിന് പിന്നില്‍ അട്ടിമറിയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ സംഭവിച്ചതായി തെളിവ് ലഭിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്.
‘ആര്‍മമെന്‍റ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് എസ്റ്റാബ്ളിഷ്മെന്‍റ്’ 2004ല്‍ രൂപകല്‍പന ചെയ്ത മൈനിന്‍െറ ഗുണനിലവാരത്തില്‍ സംശയം തോന്നിയതിനാല്‍ ഇവ നിരോധിച്ചിരുന്നു. സ്ഫോടനത്തിനുശേഷം ആയുധശാല സന്ദര്‍ശിച്ച ‘ഹൈ എനര്‍ജി മെറ്റീരിയല്‍ റിസര്‍ച് ലാബോറട്ടറി’ (എച്ച്.ഇ. ആര്‍.എം.എല്‍) അധികൃതര്‍ ഇതിലെ സ്ഫോടക വസ്തുവായ ടി.എന്‍.ടിയുടെ ദ്രവീകരണ പോയന്‍റ് കുറവാണെന്ന് കണ്ടത്തെുകയും ചെയ്തു.
ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ച മൈനിന്‍െറ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിന്‍െറ ഓഹരി പങ്കാളികളായ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്, പ്രതിരോധ മന്ത്രാലയം എന്നിവര്‍ക്ക് തുടര്‍ച്ചയായി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, നിരോധിച്ച മൈനുകള്‍ നശിപ്പിക്കുകയോ മാറ്റുകയോ ചെയ്യാതെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.