ജഡ്ജി നിയമനം: കൊളീജിയം; നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: ഉയര്‍ന്ന കോടതികളിലെ നിയമനനടപടികളുടെ കരടുരേഖയെക്കുറിച്ച് സുപ്രീംകോടതി കൊളീജിയം മുന്നോട്ടുവെച്ച സുപ്രധാന നിര്‍ദേശങ്ങള്‍ പലതും സ്വീകരിക്കേണ്ടതില്ളെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നിയമനങ്ങളിലെ സുതാര്യത സംബന്ധിച്ച കൊളീജിയത്തിന്‍െറ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ളെന്നാണ് വിവരം. ദേശസുരക്ഷയുടെയും മറ്റും പേരില്‍ കൊളീജിയത്തിന്‍െറ നാമനിര്‍ദേശം തള്ളാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന വ്യവസ്ഥയെക്കുറിച്ച ഉത്കണ്ഠയും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
പാര്‍ലമെന്‍റ് പാസാക്കിയ ദേശീയ ജഡ്ജി നിയമന കമീഷന്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അഞ്ചംഗ ബെഞ്ച് വിധിച്ചതിനുശേഷമാണ് ജഡ്ജി നിയമനത്തിന്‍െറ നടപടിക്രമം സംബന്ധിച്ച രേഖ തയാറാക്കുന്നതിന് പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാറിന്‍െറ കരടില്‍ കഴിഞ്ഞ മാസമാണ് കൊളീജിയം കാഴ്ചപ്പാട് അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ചീഫ് ജസ്റ്റിസിനെ വൈകാതെ അറിയിക്കും. നിയമിക്കപ്പെടേണ്ടവരുടെ പരിചയവും പ്രവര്‍ത്തനമികവും സംബന്ധിച്ച കാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ട്. സെഷന്‍സ് ജഡ്ജിയുടെ 15 വര്‍ഷ പ്രവര്‍ത്തനത്തിലെ മികവില്‍ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ താല്‍പര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.