എന്‍.ഐ.എ ഉദ്യോഗസ്ഥന്‍െറ കൊല: മുഖ്യ ആസൂത്രകന്‍ പിടിയില്‍
text_fieldsലക്നൗ: എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യ സേനയുടെ പിടിയിലായി. മുനീര്‍ എന്നയാളെ നോയിഡയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. ബിജ്നോര്‍ ജില്ലയിലെ സഹസ്പുര്‍ ഗ്രാമത്തില്‍ മരുമകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോഴാണ് ബൈക്കിലത്തെിയ അക്രമിസംഘം അഹമ്മദിനും ഭാര്യ ഫര്‍സാന ഖാത്തൂനും നേരെ നിറയൊഴിച്ചത്. 24 വെടിയുണ്ടകളാണ് 45കാരനായ അഹമ്മദിന്‍െറ ശരീരത്തില്‍ തറച്ചത്. നാലെണ്ണം ഫര്‍സാനയുടെ ശരീരത്തിലുമേറ്റു. 10 ദിവസത്തിനുശേഷം ഫര്‍സാന ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മരണത്തിനു കീഴടങ്ങി.
മുനീറാണ് അഹമ്മദിനുനേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിസ്വാന്‍, തന്‍സീം, റീഹാന്‍, സൈനുല്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. റീഹാന്‍ തന്‍സില്‍ അഹമ്മദിന്‍െറ ബന്ധുകൂടിയാണ്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.