കള്ളപ്പണക്കാര്‍ക്ക് സെപ്റ്റംബര്‍ 30 വരെ സമയം
text_fieldsന്യൂഡല്‍ഹി: ആസ്തി വിവരങ്ങള്‍ സര്‍ക്കാറില്‍ സമര്‍പ്പിക്കാന്‍ കള്ളപ്പണം കൈവശംവെക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഘട്ടത്തില്‍ വെളിപ്പെടുത്തുന്ന സ്വത്തുവിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറില്ളെന്നും അദ്ദേഹം ഉറപ്പുനല്‍കി. ആഭ്യന്തര കള്ളപ്പണക്കാര്‍ക്കാണ് നികുതികളടക്കമുള്ളത് അടക്കാന്‍ അവസരം നല്‍കുക.
പദ്ധതി നീട്ടില്ളെന്നും ഉപയോഗപ്പെടുത്തിയില്ളെങ്കില്‍ കനത്ത പിഴയൊടുക്കേണ്ടിവരുമെന്നും ജെയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി.
വെളിപ്പെടുത്താത്ത ആസ്തിയുള്ളവര്‍ക്കും ആദായനികുതി അടച്ചുതീര്‍ക്കാത്തവര്‍ക്കും ഇത് മനസ്സമാധാനത്തോടെ ഉറങ്ങാനുള്ള അവസാന അവസരമാണ് -അദ്ദേഹം പറഞ്ഞു. ഗഡുക്കളായി അടക്കാനുള്ള അവസരവുമുണ്ട്.
ജൂണ്‍ ഒന്നുമുതല്‍ നാലു മാസമാണ് സ്കീമിന്‍െറ കാലാവധി. ഇന്‍കം ഡിക്ളറേഷന്‍ സ്കീമില്‍ (ഐ.ഡി.എസ്) നിയമനടപടി സ്വീകരിക്കുന്നതില്‍നിന്ന് ഒഴിവാകാന്‍ 45 ശതമാനം നികുതിയെങ്കിലും അടക്കണം. വ്യവസായ ഗ്രൂപ്പുകളുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുടെയും യോഗത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.