കാര്‍ത്തി ചിദംബരത്തിനെതിരെ അണ്ണാ ഡി.എം.കെ അംഗങ്ങളുടെ പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്‍െറ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ എ.ഐ.ഡി.എം.കെയുടെ പ്രതിഷേധം. ചിദംബരത്തിന്‍െറ മകന് എയര്‍സെല്‍ -മാക്സ് ഇടപാടുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. ഇതേ തുടര്‍ന്ന് ഇരുസഭയും രണ്ടു തവണ നിര്‍ത്തിവെക്കേണ്ടിവന്നു.
രാവിലെ സഭ ചേര്‍ന്നപ്പോള്‍ കാര്‍ത്തി ചിദംബരത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.ഐ.ഡി.എം.കെ പ്രതിനിധികള്‍ മുദ്രാവക്യം വിളിയുമായി എഴുന്നേറ്റു. കാര്‍ത്തിക്കെതിരെ ഇംഗ്ളീഷ് വാരികയില്‍ വന്ന വാര്‍ത്തയുടെ പകര്‍പ്പ് എം.ഐ.ഡി.എം.കെ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയുമുണ്ടായി. കാര്‍ത്തിയുടെ വസ്തുവകകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഇന്‍കംടാക്സ് അധികൃതരും പരിശോധിച്ചപ്പോള്‍ ലോകത്തെ വിവിധയിടങ്ങളിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഇയാള്‍ക്ക് നിക്ഷേപമുള്ളതായി കണ്ടത്തെിയിട്ടുണ്ടെന്നായിരുന്നു വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.
ബഹളത്തെ തുടര്‍ന്ന് അല്‍പനേരം വരെ നിര്‍ത്തിവെച്ച സഭ പുനരാരംഭിച്ചപ്പോള്‍ എം.ഐ.ഡി.എം.കെ അംഗങ്ങള്‍ മുദ്രാവാക്യവുമായി വീണ്ടും നടുത്തളത്തിലേക്ക് കുതിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് കൃത്യമായ തെളിവുകള്‍ നല്‍കുകയാണെങ്കില്‍ പാര്‍ലമെന്‍റില്‍ തുറന്ന ചര്‍ച്ചയാകാമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു സമ്മതിച്ചു. ഇതേ തുടര്‍ന്നാണ് എം.ഐ.ഡി.എം.കെ പ്രതിനിധികള്‍ ശാന്തരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.