മുത്തലാഖ്, ബഹുഭാര്യത്വം : സുപ്രീംകോടതി കേന്ദ്രത്തിന്‍െറ വിശദീകരണം തേടി
text_fieldsന്യൂഡല്‍ഹി: മുത്തലാഖ്, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സ്ത്രീ നല്‍കിയ കേസില്‍ സുപ്രീംകോടതി കേന്ദ്രത്തിന്‍െറ വിശദീകരണം തേടി. ജസ്റ്റിസ് എ.ആര്‍. ഡാവെ, ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര നീതിന്യായ, ന്യൂനപക്ഷ മന്ത്രാലയം, ദേശീയ വനിതാ കമീഷന്‍ എന്നിവയോടും പരാതിക്കാരിയുടെ ഭര്‍ത്താവിനോടും വിശദീകരണം ആവശ്യപ്പെട്ടത്.
ഭര്‍ത്താവ് ക്രൂരപീഡനത്തിനിരയാക്കി മൂന്നു തലാഖും ഒന്നിച്ചു ചൊല്ലി തന്നെ വിവാഹമോചനം നടത്തുകയായിരുന്നെന്ന് കാണിച്ച് ശായറ ബാനുവാണ് പരമോന്നത കോടതിയെ സമീപിച്ചത്. ബഹുഭാര്യത്വവും മുത്തലാഖും അനുവദിക്കുന്ന മുസ്ലിം വ്യക്തിനിയമത്തിലെ രണ്ടാം വകുപ്പ് ഭരണഘടനാവിരുദ്ധമായതിനാല്‍ എടുത്തുകളയണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് ദ്വിഭാര്യത്വത്തില്‍നിന്ന് സംരക്ഷണം നല്‍കാത്ത മുസ്ലിം വിവാഹനിയമവും മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയും നിരോധിക്കണം. അനുരഞ്ജന ചര്‍ച്ചകളില്ലാത്ത വിവാഹമോചനവും നിരോധിക്കണം -കേസില്‍ പറയുന്നു. ബാലാജി ശ്രീനിവാസന്‍, അരുണാവ മുഖര്‍ജി എന്നിവരാണ് ശായറ ബാനുവിനുവേണ്ടി ഹാജരാകുന്നത്.
അതേസമയം, ഇത്തരം വിഷയങ്ങള്‍ മൗലികാവകാശങ്ങളുടെ പേരില്‍ നിരോധിക്കാനാകില്ളെന്ന് കാണിച്ച് ഒരു മുസ്ലിം സംഘടന നല്‍കിയ പരാതിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.