റബര്‍ കോട്ടുമായി ആന്‍േറാ ആന്‍റണി എം.പിയുടെ പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ റബര്‍ കര്‍ഷകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്‍റ് കവാടത്തില്‍ ധര്‍ണ നടത്തി. കേരളത്തിന്‍െറ വികസനപ്രശ്നങ്ങള്‍ കേന്ദ്രം അവഗണിച്ചതായി എം.പിമാര്‍ ചൂണ്ടിക്കാട്ടി.
റബര്‍ കര്‍ഷകരോടുള്ള അവഗണനക്കെതിരെ റബര്‍ ഷീറ്റു കൊണ്ട് തയ്പിച്ച കോട്ടുമായാണ് ആന്‍േറാ ആന്‍റണി എം.പി പ്രതിഷേധിച്ചത്. റബറിനെ രക്ഷിക്കണമെന്ന ആവശ്യം എഴുതിയ കോട്ട് മറ്റ് എം.പിമാരില്‍ കൗതുകമുയര്‍ത്തി. കോണ്‍ഗ്രസിന്‍െറ സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആന്‍േറാ ആന്‍റണിയുടെ പുത്തന്‍ കോട്ട് പരിശോധിച്ച് തയ്പിച്ചതെങ്ങനെയെന്ന് ചോദിക്കുന്നുണ്ടായിരുന്നു. ജോസ് കെ. മാണി, ജോയ് ഏബ്രഹാം, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, എം.ഐ. ഷാനവാസ് തുടങ്ങിയവരാണ് സഭാസമ്മേളനം തുടങ്ങുന്നതിനുമുമ്പ് പാര്‍ലമെന്‍റ് കവാടത്തില്‍ കുത്തിയിരിപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.