വിദ്വേഷ പരാമര്‍ശം: ബി.ജെ.പി എം.പിക്കെതിരെ കേസെടുത്തു
text_fieldsബംഗളൂരു: ന്യൂനപക്ഷ സമുദായത്തെ അവഹേളിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പിക്കെതിരെ പൊലീസ് കേസെടുത്തു.
ദക്ഷിണ കന്നട എം.പി അനന്തകുമാര്‍ ഹെഗ്ഡെക്കെതിരെയാണ് സിര്‍സി പൊലീസ് കേസെടുത്തത്. സിര്‍സിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ തീവ്രവാദത്തെ ഇസ്ലാം മതവുമായി ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയതിനാണ് കേസ്. ഭട്കലിലെ മുസ്ലിം സമുദായംഗങ്ങളാണ് രാജ്യത്ത് തീവ്രവാദം പ്രചരിപ്പിക്കുന്നതെന്നും ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടന സ്ഥാപിതമായത ഭട്കലിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാദ പരാമര്‍ശത്തിനെതിരെ സമുദായ നേതാക്കള്‍ രംഗത്തത്തെി. പരാമര്‍ശം പിന്‍വലിച്ച് എം.പി മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എം.പി മാപ്പു പറയാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. എം.പിയുടെ പരാമര്‍ശം മേഖലയില്‍ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
സിര്‍സിയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്‍െറ ഭാഗമായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.