കനയ്യ കുമാറിെൻറ ജാമ്യാപേക്ഷയിൽ ഹൈകോടതി വിധി ഇന്ന്
text_fieldsന്യൂഡൽഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിെൻറ ജാമ്യാപേക്ഷയിൽ ഡല്‍ഹി ഹൈകോടതി ഇന്ന് വിധി പറയും.
ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസമാണ് വാദം പൂര്‍ത്തിയായത്. വാദം കേള്‍ക്കുന്നതിനിടെ ഡല്‍ഹി പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യദ്രോഹത്തിന്റെ നിര്‍വചനം എന്താണെന്ന് അറിയാമോയെന്ന് കോടതി പൊലീസിനോട് ചോദിച്ചിരുന്നു.
ജനുവരി ഒമ്പത്, 11 തീയതികളിൽ ജെഎൻയുവിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നായിരുന്നു ആരോപണം.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന് തെളിവായി പൊലീസ് ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങൾ വ്യാജമാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ഭാഗം കൂട്ടിച്ചേർത്തതാണെന്ന് കണ്ടെത്തി. അതേസമയം കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജെ.എൻ.യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും ഇന്ന് പാര്‍ലമെൻറിലേക്ക് മാര്‍ച്ച് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.