ബംഗളൂരു സ്ഫോടനക്കേസ്: അഡ്വ. സദാശിവ മൂർത്തി പുതിയ പ്രോസിക്യൂട്ടർ
text_fieldsബംഗളൂരു: ബംഗളൂരു സ്ഫോടന കേസിൽ പുതിയ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സദാശിവ മൂർത്തിയെ കർണാടക സർക്കാർ നിയമിച്ചു. കേസിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ പ്രോസിക്യൂട്ടര്‍ സി.പി സീതാറാം രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. കർണാടക സർക്കാരിന്‍റെ മുൻ ഡയറക്ടർ ഒാഫ് പ്രോസിക്യൂഷനായിരുന്നു സദാശിവ മൂർത്തി.
സ്ഫോടന കേസിന്‍റെ വിചാരണ നീണ്ടു പോകുന്നതിനെതിരെ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഹരജിയിൽ വാദം കേട്ട സുപ്രീകോടതി, കേസിന്‍റെ വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കാന്‍ ബംഗളൂരുവിലെ എന്‍.ഐ.എ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ സീതാറാം രാജിവെച്ചത്.
2008 ജൂലൈ 25ന് ബംഗളൂരുവിലെ എട്ട് സ്ഥലങ്ങളിൽ നടന്ന സ്ഫോടന പരമ്പകളുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് വിവിധ സ്റ്റേഷനുകളിൽ കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒമ്പത് കേസുകളായി 32 പ്രതികളും 300ഓളം സാക്ഷികളുമാണുള്ളത്. കേസുകളിലെ പ്രതിപ്പട്ടികയും സാക്ഷികളും ഒന്നായതിനാൽ ഒറ്റ വിചാരണ നടത്തണമെന്നാണ് 31ാം പ്രതിയായ മഅ്ദനിയുടെ ആവശ്യം. എന്നാൽ, മഅ്ദനിയുടെ ആവശ്യം വിചാരണ നടക്കുന്ന ബംഗളൂരുവിലെ എന്‍.ഐ.എ കോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.