വ്യാജ വിഡിയോ ശില്‍പി മുങ്ങി
text_fieldsന്യൂഡല്‍ഹി: നിരപരാധികളായ വിദ്യാര്‍ഥികളെ ദേശദ്രോഹ മുദ്രകുത്തി പീഡിപ്പിക്കാന്‍ വഴിയൊരുക്കിയ വ്യാജ വിഡിയോയുടെ ‘ശില്‍പി’ ശില്‍പി തിവാരിയെക്കുറിച്ച് വിവരമില്ല. കുറച്ചുദിവസത്തേക്ക് സ്ഥലത്തില്ളെന്ന ഫെബ്രുവരി 27ന് എഴുതിയ ട്വീറ്റാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചവര്‍ക്കും സ്വിച്ച് ഓഫ് സന്ദേശമാണ് ലഭിച്ചത്. ശില്‍പിയെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
ശില്‍പി ഏതാനും വര്‍ഷംമുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ അമത്തേിയില്‍ മത്സരിച്ച സ്മൃതി ഇറാനിയുടെ പ്രചാരണത്തിന് ചുക്കാന്‍പിടിച്ചത് ഇവരായിരുന്നു. മന്ത്രിയായശേഷവും സ്മൃതിക്കായി പ്രസംഗങ്ങളും പ്രചാരണതന്ത്രങ്ങളും തയാറാക്കിവന്ന ശില്‍പിയെ ചട്ടങ്ങളിലും യോഗ്യതയിലും മന്ത്രാലയത്തിന്‍െറ കണ്‍സള്‍ട്ടന്‍റാക്കി നിയമിക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാറിനെതിരെ, വിശിഷ്യാ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ആരോപണമോ വിമര്‍ശമോ ഉയര്‍ന്നാല്‍ പ്രതിരോധവും എതിര്‍പ്രചാരണവുമായി ആദ്യമത്തെുന്ന ട്വീറ്റുകളിലൊന്ന് ശില്‍പി തിവാരിയുടേതാവും. രോഹിത് വിഷയത്തിലും പാര്‍ലമെന്‍റില്‍ സ്മൃതി നടത്തിയ വിവാദപ്രസംഗത്തിലും ഇവര്‍ എഴുതിയ ട്വീറ്റുകളാണ് സംഘ്പരിവാര്‍ വക്താക്കള്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹം ചുമത്താന്‍ ഉപയോഗിച്ച വിഡിയോ വ്യാജമാണെന്ന വാര്‍ത്തയെക്കുറിച്ചുള്ള ബി.ജെ.പിയുടെയും മന്ത്രിയുടെയും ന്യായവാദമെന്താവുമെന്ന് തിരഞ്ഞവര്‍ക്കാര്‍ക്കും ശില്‍പി തിവാരിയെ കണ്ടത്തൊനായില്ല. കാരണം വ്യാജ വിഡിയോകളിലൊന്നിന്‍െറ ശില്‍പി തന്നെ ഈ ആര്‍ക്കിടെക്ട് ആയിരുന്നു.
ഡല്‍ഹി സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ഹൈദരാബാദിലെ ട്രൂത്ത് ലാബാണ് വിഡിയോകള്‍ പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.