ചര്‍ച്ചയെക്കാള്‍ പ്രധാനം തീവ്രവാദത്തിനെതിരായ നടപടിയെന്ന് പാകിസ്താനോട് ഇന്ത്യ
text_fieldsന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് മാറ്റിവെച്ച വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച തീവ്രവാദത്തിനെതിരായ പാകിസ്താന്‍െറ നടപടിയെ ആശ്രയിച്ചിരിക്കുമെന്ന സൂചന നല്‍കി ഇന്ത്യ. ഭീകരാക്രമണത്തിനെതിരായ നടപടിയാണ് ചര്‍ച്ചയെക്കാള്‍ പ്രധാനമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ പരസ്പര സഹകരണം അത്യാവശ്യമാണ്. മറ്റ് അയല്‍രാജ്യങ്ങളെപ്പോലെ പാകിസ്താനുമായും നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
എന്നാല്‍, ഇതിനുള്ള പ്രതിബന്ധം നീക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക് വിദേശകാര്യ സെക്രട്ടറിയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പത്താന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, മുഖ്യ സൂത്രധാരന്‍ എന്ന് ഇന്ത്യ ആരോപിച്ച ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന്‍െറ പേര് ഉള്‍പ്പെടുത്താതെയാണ് പാകിസ്താന്‍ എഫ്.ഐ.ആര്‍ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.