പത്താന്‍കോട്ട് ഭീകരാക്രമണം: നാലില്‍ കൂടുതല്‍ ഭീകരര്‍ക്ക് തെളിവില്ലെന്ന് ഫോറന്‍സിക് ഫലം
text_fieldsന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം നടന്ന സ്ഥലത്ത് നടന്ന ഫോറന്‍സിക് പരിശോധനയില്‍ പുതിയ തെളിവ് കണ്ടത്തൊന്‍ കഴിയാതായതോടെ ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളുടെ എണ്ണത്തെ ചൊല്ലി ദുരൂഹത തുടരുന്നു. ആറു തീവ്രവാദികള്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് ദേശീയ സുരക്ഷാ സേന പറയുമ്പോള്‍ കൊല്ലപ്പെട്ട നാലുപേര്‍ മാത്രമാണ് പങ്കെടുത്തതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) ഇന്‍റലിജന്‍സ് ബ്യൂറോയും പറയുന്നു. ഫോറന്‍സിക് അന്വേഷണ സംഘത്തിന് നാലില്‍ കൂടുതല്‍ മനുഷ്യശരീരത്തിലെ ഡി.എന്‍.എയുടെ സാന്നിധ്യം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
വെടിവെപ്പിനെ തുടര്‍ന്ന് സൈനികകേന്ദ്രത്തിന്‍െറ പല ഭാഗങ്ങളിലും തീ പടര്‍ന്നതിനാല്‍ കൂടുതല്‍ മൃതദേഹം കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നായിരുന്നു ഫോറന്‍സിക് പരിശോധന. എന്നാല്‍, പരിശോധനയില്‍ മനുഷ്യരുടെ അസ്ഥിയോ പല്ലുകളോ കണ്ടത്തൊനായില്ല. ഇത് പാകിസ്താന് എതിരെയുള്ള ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് സൂചനയുണ്ട്. ആക്രമണം അന്വേഷിക്കാന്‍ പാകിസ്താനിലെ പ്രത്യേക അന്വേഷണ സംഘം ഈ മാസാവസാനം പത്താന്‍കോട്ടിലത്തെും.
ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ എണ്ണത്തിലുള്ള ആശയക്കുഴപ്പം സംഭവത്തെക്കുറിച്ച് പാകിസ്താനില്‍ നടക്കുന്ന അന്വേഷണത്തെ ബാധിക്കുമെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചണ്ഡിഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ആഷ ധിര്‍ തയാറായില്ല. ഇതുസംബന്ധിച്ച് ലബോറട്ടറിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ളെന്ന് ഉന്നത എന്‍.ഐ.എ വക്താവ് പറഞ്ഞു.
അതിനിടെ, ആക്രമണത്തില്‍ പങ്കെടുത്ത നാല് ജയ്ശെ മുഹമ്മദ് തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എ പാകിസ്താനോട് ആവശ്യപ്പെട്ടു. പ്രത്യേക എന്‍.ഐ.എ കോടതി വഴി പാകിസ്താനിലെ കോടതിയിലേക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. ആക്രമണത്തിനു മുമ്പ് തീവ്രവാദികള്‍ വിളിച്ച ഫോണ്‍ നമ്പറുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ആവശ്യപ്പെടുന്നത്.
ജയ്ശെ മുഹമ്മദ് തീവ്രവാദികളായ മുല്ല ദാദുല്ല, കാശിഫ് ജാന്‍ എന്നിവരുടെ നമ്പറുകളിലേക്കാണ് ഫോണ്‍ വിളിച്ചതെന്നാണ് എന്‍.ഐ.എ കരുതുന്നത്. ഖായം ബാബര്‍ എന്നയാളുടെ മക്കളുടെ ചിത്രവും എന്‍.ഐ.എ ആവശ്യപ്പെട്ടു. ഇയാളുടെ മക്കളിലൊരാള്‍ ചാവേറായിരുന്നു. കാശിഫ് ജാന്‍ അതിര്‍ത്തിവരെ ചാവേറുകളെ അനുഗമിച്ച ശേഷം പാകിസ്താനിലിരുന്ന് ആക്രമണത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
പത്താന്‍കോട്ടിലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ചുപേരെ സംശയാസ്പദമായി കണ്ടത്തെിയതിനെ തുടര്‍ന്ന് അതിര്‍ത്തി രക്ഷാസേന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ചെക്പോസ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. നരോദ് ജയ്മല്‍ സിങ് പ്രദേശം പൂര്‍ണമായും അടച്ചു. ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ച തീവ്രവാദികള്‍ അതിര്‍ത്തിയിലെ ബാമിയാലില്‍നിന്നാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് എന്ന് കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.