ഇറോം ശർമിള വീണ്ടും അറസ്റ്റിൽ
text_fieldsഇംഫാല്‍: അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം തുടരുന്ന സാമൂഹ്യപ്രവർത്തക ഇറോം ശര്‍മിള ചാനു വീണ്ടും അറസ്റ്റിൽ. ഇറോം ശര്‍മിളക്കെതിരെയുള്ള കുറ്റമെന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആത്മഹത്യാക്കുറ്റം ആരോപിച്ച് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇറോം ശർമിളയെ ഫെബ്രുവരി 29നാണ് കോടതി മോചിപ്പിച്ചത്.
മോചിതയായ അതേ ദിവസം തന്നെ അവർ നിരാഹാരം പുനരാരംഭിക്കുകയായിരുന്നു. ഡോക്ടർമാരെത്തിയപ്പോൾ മെഡിക്കൽ പരിശോധനക്ക് ഇറോം ശർമിള അനുവദിച്ചിരുന്നില്ല.
അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വർഷങ്ങളായി നിരാഹാര സമരത്തിലാണ് ഇറോം ശര്‍മിള. 16 വർഷം നീണ്ടുനിൽക്കുന്ന സമരത്തിനിടെ പലവതവണ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഫാലിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ശർമിള.
തിങ്കളാഴ്ചയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ഇറോം ശര്‍മിളയെ മോചിപ്പിച്ചത്. ഇവിടെനിന്ന് അനുയായികളോടൊപ്പം സാഹിദ് മിനാറിലത്തെിയ ശര്‍മിള നിരാഹാരസമരം പുനരാരംഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.