Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനയ്യയുടെ...

കനയ്യയുടെ നാവരിയുമെന്ന് പ്രഖ്യാപിച്ച നേതാവിനെ യുവമോർച്ച പുറത്താക്കി

text_fields
bookmark_border
കനയ്യയുടെ നാവരിയുമെന്ന് പ്രഖ്യാപിച്ച നേതാവിനെ യുവമോർച്ച പുറത്താക്കി
cancel

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് കനയ്യയുടെ നാവരിയുമെന്ന് പ്രഖ്യാപിച്ച നേതാവിനെ യുവമോർച്ച പുറത്താക്കി. ഉത്തർപ്രദേശിലെ ബിദുവാൻ ജില്ലാ പ്രസിഡന്‍റ് കുൽദീപ് വർഷിനിയെയാണ് യുവമോർച്ച പുറത്താക്കിയത്. കനയ്യയുടെ നാവ് അറുക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കുൽദീപ് വർഷിനി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ജാമ്യത്തിലിറങ്ങിയത് മുതല്‍ പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുകയാണ് കനയ്യ. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അഫ്‌സല്‍ഗുരുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന കനയ്യയുടെ നാക്ക് പിഴുതെടുക്കുന്നവന് താന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കുൽദീപ് വർഷിനിയുടെ  പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhaiya kumarjnu issue
Next Story