രാഹുലിൻെറ ജെ.എൻ.യു സന്ദർശനത്തിൽ കോൺഗ്രസ് ലജ്ജിക്കണമെന്ന് അമിത് ഷാ
text_fieldsവൃന്ദാവൻ (ഉത്തർപ്രദേശ്): ജെ.എൻ.യു വിഷയത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാഹുൽ ഗാന്ധിയുടെ ജെ.എൻ.യു സന്ദർശനത്തിൽ കോൺഗ്രസ് ലജ്ജിക്കണമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യവിരുദ്ധ മുദ്രാവാക്യം എങ്ങനെ അഭിപ്രായ സ്വാതന്ത്ര്യമാകുമെന്നും അമിത് ഷാ ചോദിച്ചു. യുവമോർച്ചയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബി.ജെ.പി അധ്യക്ഷൻ.
വിചിത്രമായ അന്തരീക്ഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇത്തരം മുദ്രാവാക്യങ്ങൾ അഭിപ്രായ സ്വാതന്ത്ര്യമാണെങ്കിൽ രാജ്യദ്രോഹം എന്താണ്. രാഹുൽ ഗാന്ധിയുടെ നടപടിയിൽ സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കണം. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെയും അമിത് ഷാ വിമർശിച്ചു. മോദി സന്ദർശിച്ചതിനേക്കാൾ രാജ്യങ്ങൾ മൻമോഹൻ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ കാര്യമായ ഫലം ഇല്ലാത്തതിനാൽ സന്ദർശനം ആരും അറിയാതെ പോവുകയായിരുന്നു.
രാജ്യത്തിൻെറ അതിർത്തികൾ സുരക്ഷിതമാക്കുക എന്നതാണ് മോദി സർക്കാറിൻെറ ഏറ്റവും വലിയ ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. അഞ്ച് വർഷം കൊണ്ടു വൻ മാറ്റം രാജ്യത്ത് കൊണ്ടുവരാൻ സാധിക്കും. എന്നാൽ ലോകത്തെ നയിക്കുന്ന ശക്തിയാകാൻ 25 വർഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.