പി.കെ. നായര്‍ ഇനി ഓര്‍മ
text_fields
മുംബൈ: ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്‍െറ കാവല്‍ക്കാരനായി അറിയപ്പെട്ട ചലച്ചിത്ര പണ്ഡിതന്‍ പി.കെ നായര്‍ എന്ന പരമേശ് കൃഷ്ണന്‍ നായര്‍ ഇനി ഓര്‍മ. വെള്ളിയാഴ്ച പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച അദ്ദേഹത്തിന്‍െറ മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12.15 ഓടെ പുണെ, വൈകുണ്ഡ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചു.
പി.കെ നായര്‍ സ്ഥാപക ഡയറക്ടറായിരുന്ന നാഷനല്‍ ഫിലിം ആര്‍ക്കൈവില്‍ രാവിലെ എട്ടു മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
സിനിമ, ഗവേഷണ മേഖലകളില്‍നിന്നുള്ളവരടക്കം നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനത്തെി. പി.കെ നായര്‍ ഉണ്ടായിരുന്നില്ളെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രം മാത്രമല്ല; ഇന്ത്യന്‍ ചരിത്രവും പൂര്‍ത്തിയാകില്ളെന്ന് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ അധ്യക്ഷനും സംവിധായകനുമായ സയ്യിദ് അക്തര്‍ മിര്‍സ പറഞ്ഞു.
4,000 വിദേശ സിനിമകളടക്കം 12,000 സിനിമകളാണ് നാഷനല്‍ ഫിലിം ആര്‍ക്കൈവില്‍ പി.കെ നായര്‍ കാത്തുവെച്ചത്. ജീവിതത്തിന്‍െറ ഏറിയ പങ്കും ചിലവിട്ടത് ഫിലിം ആര്‍ക്കൈവിലായിരുന്നു.
1953ലാണ് തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം മുംബൈയില്‍ എത്തിയത്. സിനിമാ നിര്‍മാണമൊ രചനയൊ അല്ല; ഗവേഷണമാണ് തനിക്കിണങ്ങുകയെന്ന തിരിച്ചറിവില്‍ പിന്നീട് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുകയായിരുന്നു. നീണ്ട പ്രയത്നത്തിനൊടുവില്‍ 1964ലാണ് തന്‍െറ സ്വപ്നമായ നാഷനല്‍ ഫിലിം ആര്‍ക്കൈവ് സ്ഥാപിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.