രാജീവ് ഗാന്ധി പദ്ധതികള്‍ പുനര്‍നാമകരണം ചെയ്തു
text_fields
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ പേരിലുളള നാല് കേന്ദ്ര പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്തു. പഞ്ചായത്തീരാജ് മന്ത്രാലയത്തിന്‍െറ കീഴിലുള്ള രാജീവ് ഗാന്ധി പഞ്ചായത്ത് സശക്തികരന്‍ അഭിയാന്‍ എന്ന കേന്ദ്ര പദ്ധതിയുടെ പേര് ഏപ്രില്‍ ഒന്നു മുതല്‍ പഞ്ചായത്ത് സശക്തികരന്‍ എന്നായി മാറും.
പഞ്ചായത്തീരാജ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പദ്ധതിയുടെ പേരുമാറ്റിയതായി സ്ഥിരീകരിച്ചു. അവസാന പരിശോധനകള്‍ക്കു ശേഷം പദ്ധതിയുടെ മാര്‍ഗരേഖകള്‍ പുതുക്കി അടുത്ത സാമ്പത്തിക വര്‍ഷം നവീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.പി.എ സര്‍ക്കാറാണ് പദ്ധതിക്ക് രാജീവ് ഗാന്ധിയുടെ പേരിട്ടത്. ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന രാജീവ് ഗാന്ധി നാഷനല്‍ ഫെലോഷിപ്പിന്‍െറ പേര് നാഷനല്‍ ഫെലോഷിപ് ഫോര്‍ സ്റ്റുഡന്‍റ്സ് വിത്ത് ഡിസെബിലിറ്റീസ് എന്നാക്കി. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുളള രാജീവ് ഗാന്ധി നാഷനല്‍ ഫെലോഷിപ്പിന്‍െറ പേര് നാഷനല്‍ ഫെലോഷിപ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്നും മാറ്റി.
എന്‍.ഡി.എ സര്‍ക്കാറിന്‍െറ മൂന്നാമത്തെ ബജറ്റിലാണ് പേര് മാറ്റിയ പദ്ധതികളെക്കുറിച്ച് പറയുന്നത്. രാജീവ് ഗാന്ധിയുടെ പേരിലുളള പദ്ധതികളുടെ പേരുകള്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഇതിനുമുമ്പും മാറ്റിയിട്ടുണ്ട്. ഭവനനിര്‍മാണ പദ്ധതിയായ രാജീവ് റിന്‍ യോജന പ്രധാനമന്ത്രി ആവാസ് യോജന എന്നാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.