സ്മൃതി ഇറാനി മന്ത്രിസ്ഥാനം രാജിവെക്കണം: കനയ്യ കുമാർ
text_fieldsന്യൂഡൽഹി: സ്മൃതി ഇറാനി മാനവ വിഭവശേഷി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാർ. വിദ്യാഭ്യാസ രംഗത്തെ പുരോഗമന നടപടികൾക്ക് എതിര് നിൽക്കുന്ന സ്മൃതിക്ക് മന്ത്രിപദവിയിൽ ഇരിക്കാൻ അർഹതയില്ലെന്നും കനയ്യ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്നാണ് തന്‍റെ ആഗ്രഹം. ജെ.എൻ.യുവിൽ ഇടതു വിദ്യാർഥി സംഘടനകൾ പരസ്പരം മത്സരിക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കും. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ കനയ്യ കുമാർ വ്യക്തമാക്കി.
ജയിൽ മോചിതനായ കനയ്യ കുമാർ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ചിരുന്നു. ജെ.എന്‍.യുവിനെതിരായ വേട്ട ആസൂത്രിതമാണെന്നും ഒക്യുപൈ യു.ജി.സി സമരവും രോഹിതിന് നീതിതേടിയുള്ള സമരവും അട്ടിമറിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും കനയ്യ ആരോപിച്ചു. ജനവിരുദ്ധ സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ അവര്‍ വ്യാജ വിഡിയോ സൃഷ്ടിക്കുമെന്നും നിങ്ങളുടെ ഹോസ്റ്റല്‍ വളപ്പില്‍ വന്ന് ഉറയെണ്ണുമെന്നും കനയ്യ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.