ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് ഐ.ബിക്കാരെന്ന് സംശയം –പ്രഫ. ജയതി ഘോഷ്
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങും ദേശവിരുദ്ധമുദ്രാവാക്യം വിളിയും സജീവ ചര്‍ച്ചയായി തുടരവെ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അധ്യാപിക. സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താന്‍ ചടങ്ങിനു മുമ്പുതന്നെ ഉന്നതതല ആസൂത്രണങ്ങള്‍ നടന്നതായി സംശയമുണ്ടെന്ന് സാമ്പത്തിക വിദഗ്ധയും ജെ.എന്‍.യു പ്രഫസറുമായ ജയതി ഘോഷ് അഭിപ്രായപ്പെട്ടു. ചടങ്ങിനിടയില്‍ മുഖംമറച്ച് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ഇന്‍റലിജന്‍സ് ബ്യൂറോ അയച്ച ആളുകളാവാനും സാധ്യതയുണ്ടെന്ന് കാമ്പസില്‍ നടന്ന ‘ദേശീയതാ പഠന’ക്ളാസില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികള്‍ക്കുമേല്‍ ചുമത്താനുള്ള വാക്കായി ദേശവിരുദ്ധത മാറിയിരിക്കുന്നു. വിദ്യാര്‍ഥികളല്ല, സര്‍ക്കാറിന്‍െറ ചില നയങ്ങളാണ് രാജ്യത്തിന് എതിരാകുന്നത്. കൂടങ്കുളം ആണവ പ്ളാന്‍റിനെതിരെ പ്രവര്‍ത്തിച്ചവരെയും കുടിയിറക്കപ്പെട്ടവര്‍ക്കുവേണ്ടി വാദിച്ചവരെയും ഗ്രാമങ്ങളിലെ ഖനനത്തിനെതിരെ സംസാരിക്കുന്നവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയിട്ടുണ്ട്. ചിന്തിക്കുകയും കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ സര്‍ക്കാറിന് ഭയമാണെന്നും സര്‍വകലാശാലകളെ ലക്ഷ്യമിടുന്നതിനു പിന്നിലെ കാരണമിതാണെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.