നുഴഞ്ഞുകയറ്റം: ഇന്ത്യ–പാക് ബന്ധത്തില്‍ വഴിത്തിരിവായി രഹസ്യവിവര കൈമാറ്റം
text_fieldsന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം ലക്ഷ്യമിട്ട് തീവ്രവാദികള്‍ അതിര്‍ത്തികടന്നെന്ന രഹസ്യവിവരം പാകിസ്താന്‍ പങ്കുവെച്ചത് ഉഭയകക്ഷിതലത്തിലെ സൗഹൃദത്തില്‍ പുതിയ ഊര്‍ജം കൈവന്നതിന്‍െറ സൂചനയെന്ന് വിലയിരുത്തല്‍. മുമ്പും തീവ്രവാദികള്‍ അതിര്‍ത്തികടക്കുകയും ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അത്തരം സാധ്യതകള്‍ തുടക്കത്തില്‍ തള്ളിക്കളയലായിരുന്നു പാക് രീതി. ഇതിന് നേര്‍വിപരീതമായാണ് കഴിഞ്ഞദിവസം പാകിസ്താന്‍ മുന്‍കൂട്ടി വിവരം കൈമാറിയത്.
കഴിഞ്ഞ ഡിസംബര്‍ ആറിന് ബാങ്കോക്കില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ രഹസ്യവിവര കൈമാറ്റത്തിന് ധാരണയിലത്തെിയിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണ കേസ് അന്വേഷണത്തില്‍ ഇത് നിര്‍ണായകമായി. ഇന്ത്യ നല്‍കിയ ഫോണ്‍ നമ്പറുകള്‍ വെച്ച് ആക്രമണത്തിനത്തെിയത് ജയ്ശെ മുഹമ്മദ് തീവ്രവാദികളാണെന്നും തലവന്‍ മസ്ഊദ് അസ്ഹറിന് പങ്കുണ്ടാകാമെന്നും പാകിസ്താന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.