ഡല്‍ഹി ഹൈകോടതി വളപ്പിലെ ആര്‍.എസ്.എസ് പരിപാടി വിവാദത്തില്‍
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതി വളപ്പ് സംഘ്പരിവാര്‍ സംഘടനയുടെ പരിപാടിക്ക് വിട്ടുകൊടുത്തതിനെതിരെ പ്രമുഖര്‍ രംഗത്ത്.
പരിപാടിയില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് തന്നെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെയും നിയമരംഗത്തുള്ളവര്‍ എതിര്‍പ്പുമായി എത്തിയിട്ടുണ്ട്. ആര്‍.എസ്.എസിന്‍െറ അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്ത് (എ.ബി.എ.പി) അന്തര്‍ദേശീയ വനിതാ ദിനം ആഘോഷിക്കാനാണ് ഡല്‍ഹി ഹൈകോടതി വളപ്പ് തെരഞ്ഞെടുത്തത്. ചീഫ് ജസ്റ്റിസ് കെ.ജി രോഹിണി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലവും പങ്കെടുക്കുന്നു.
അന്തര്‍ദേശീയ വനിതാദിനത്തില്‍ വനിതാ ചീഫ് ജസ്റ്റിസ് മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും ഒരു സംഘടനക്ക് കോടതി വളപ്പ് അനുവദിക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകയുമായ ഇന്ദിര ജയ്സിങ് പറഞ്ഞു.
സാമൂഹിക വിഷയമാണെങ്കില്‍പോലും ഹൈകോടതി ചീഫ് ജസ്റ്റിസ് ഇത്തരം വേദിയില്‍ വരുന്നതില്‍ അദ്ഭുതം തോന്നുന്നുവെന്നും ജയ്സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.