ശ്രീശ്രീ രവിശങ്കറിന്‍െറ സാംസ്കാരിക പരിപാടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: യമുനാ തീരത്തെ ശ്രീ ശ്രീ രവിശങ്കറിന്‍െറ സാംസ്കാരിക പരിപാടിയെച്ചൊല്ലി പാര്‍ലമെന്‍്റില്‍ പ്രതിപക്ഷ പ്രതിഷേധം. സാംസ്കാരിക സമ്മേളനം റദ്ദാക്കണമെന്ന പരാതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്ന് വിധി പറയാനിരിക്കെയാണ് പാര്‍ലമെന്‍്റില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. സമ്മേളനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നലകിയത് ചട്ട വിരുദ്ധമാണെന്നും യമുനാ നദിക്ക് രൂപമാറ്റം വരുന്ന രൂപത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും വിമര്‍ശമുയര്‍ന്നിരുന്നു.
ഏതെങ്കിലും സാംസ്കാരിക സമ്മേളനത്തിന് താന്‍ എതിരല്ളെന്നും പാരിസ്ഥിതിക വിഷയമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ഇതേ കുറിച്ച് പറഞ്ഞത്. വിഷയം ഹരിത ട്രൈബ്യൂണലിന്‍െറ പരിഗണനയിലിരിക്കുകയല്ളേ എന്നാണ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇതിന് മറുപടി നല്‍കിയത്. യമുനാ തീരത്ത് നടക്കുന്ന സംസ്കാരിക പരിപാടിക്ക് 100 ഏക്കര്‍ സ്ഥലമാണ് കേന്ദ്രം വിട്ടു നല്‍കിയിരിക്കുന്നത്.
ഒരു സ്വകാര്യ പരിപാടിക്ക് എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വിട്ടു നല്‍കിയത് എന്നാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ ഉന്നയിച്ച ചോദ്യം. അതേ സമയം പരിപാടിക്ക് പൊലീസിന്‍െറയോ ഹരിതട്രൈബ്യൂണിലിന്‍െറയോ അനുമതി നല്‍കിയിട്ടില്ളെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. 35000 കലാകാരന്‍മാരും 150രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി മൂന്ന് ദിവസങ്ങളിലായാണ് നടക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.