ആർട്ട് ഒാഫ് ലിവിങ് ഫെസ്റ്റ്: ക്ഷമ പരീക്ഷിക്കരുതെന്ന് ഹരിത ട്രൈബ്യൂണൽ
text_fieldsന്യൂഡൽഹി: ശ്രീ ശ്രീ രവിശങ്കറിെൻറ നേതൃത്വത്തിലുള്ള ആർട്ട് ഒാഫ് ലിവിങ് ഫൗണ്ടേഷൻ യമുന നദീ തീരത്ത് സംഘടിപ്പിക്കുന്ന വേൾഡ് കൾച്ചറൽ ഫെസ്റ്റിന് അനുമതി നൽകിയ പരിസ്ഥിതി മന്ത്രാലയത്തെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. യമുനാ തീരത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ താൽകാലികമാണെന്നാണോ കരുതുന്നത്, തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഹരിത ട്രൈബ്യൂണൽ പറഞ്ഞു.
എന്ത് കൊണ്ട് പാരിസ്ഥിതിക അനുമതി ഇതിനായി ആവശ്യപ്പെട്ടിട്ടില്ലെന്ന് ട്രൈബ്യൂണൽ മന്ത്രാലയത്തോട് ചോദിച്ചു. ഇത്ര വലിയ ചടങ്ങ് സംഘടിപ്പിക്കുന്നതിന് മന്ത്രാലയം അനുമതി നൽകിയിരുന്നോയെന്നും ഇക്കാര്യം ആരെങ്കിലും പരിശോധിച്ചിരുന്നോയെന്നും ട്രൈബ്യൂണൽ ആരാഞ്ഞു.
ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയെയും ട്രൈബ്യൂണൽ വിമർശിച്ചു. ബോർഡിന്‍റെ കടമ എന്താണ്. ഒരു കൾച്ചറൽ ഫെസ്റ്റിന്‍റെ പേരിൽ ഇത്തരം നിർമാണ പ്രവർത്തികൾ നടത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചിരുന്നോവെന്നും ട്രൈബ്യൂണൽ ചോദിച്ചു.
അതേസമയം, വിഷയം രാഷട്രീയവത്കരിക്കരുതെന്ന് ശ്രീ ശ്രീ രവിശങ്കർ രാഷ്ട്രീയപാർട്ടിക്കാരോട് അഭ്യർഥിച്ചു. സംസ്കാര-മത-ദേശീയതയെ ഒന്നിപ്പിക്കുന്നതിനുള്ള ചടങ്ങാണ് ഇതെന്നും നമുക്ക് ഒന്നിച്ച് നിൽക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.