കൂട്ടുകാരിയെ ആക്രമികളില്‍നിന്ന് രക്ഷിച്ച പെണ്‍കുട്ടിക്ക് ധീരതാ അവാര്‍ഡ്
text_fieldsആഗ്ര: കൂട്ടുകാരിയെ ആക്രമികളില്‍നിന്ന് രക്ഷിച്ച പെണ്‍കുട്ടിക്ക് ധീരതക്കുളള അവാര്‍ഡ്. 15കാരിയായ നാസിയ സെയ്ദ് ആണ് ആക്രമികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കൂട്ടുകാരിയെ ജീവന്‍ പണയംവച്ച് രക്ഷപ്പെടുത്തിയത്. നാസിയക്ക് കഴിഞ്ഞദിവസം മുഖ്യമന്ത്രി അഖിലേഷ് യാദവ് ‘റാണി ലക്ഷ്മി ഭായ്’ അവാര്‍ഡ് സമ്മാനിച്ചു.
കഴിഞ്ഞ ആഗസ്റ്റ് ഏഴിന് സ്കൂളില്‍നിന്ന് മടങ്ങുംവഴിയാണ് നാസിയ ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. ഓടിയത്തെിയപ്പോള്‍ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോകുന്നതാണ് കണ്ടത്. നാസിയ ബൈക്കിന് പിറകെ ഓടി കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു. ആക്രമികളുമായി ശക്തമായ പിടിവലി നടത്തിയാണ് നാസിയ കുട്ടിയെ രക്ഷിച്ചത്.
സ്കൂളില്‍ തന്‍െറ ജൂനിയറായി പഠിക്കുന്ന ഡിമ്പിയെയാണ് രക്ഷിച്ചതെന്ന് അപ്പോഴാണ് നാസിയക്ക് മനസ്സിലായത്. സംഭവത്തിനുശേഷം ഡിമ്പിയുടെ മാതാപിതാക്കള്‍ക്ക് നാസിയയും ‘സ്വന്തം’ മകളായി. ഡിമ്പിക്കാകട്ടെ പ്രിയപ്പെട്ട ദീദിയും. തക്ക സമയത്ത് ദീദി വന്നില്ലായിരുന്നെങ്കില്‍ ആക്രമികള്‍ തന്നെ കൊണ്ടുപോകുമായിരുന്നെന്നാണ് ഡിമ്പി പറയുന്നത്. ഇരുവരും പഠിക്കുന്ന സാഗിര്‍ ഫാത്തിമ മുഹമ്മദിയ്യ ഗേള്‍സ് ഇന്‍റര്‍ കോളജിലെ പ്രിന്‍സിപ്പലും നാസിയക്ക് അവാര്‍ഡ് ലഭിച്ചതിലുളള സന്തോഷത്തിലാണ്.
തന്‍െറ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമോ സാമുദായികമോ ആയ വേര്‍തിരിവുകളില്ളെന്ന് അദ്ദേഹം പറഞ്ഞു. കോളജില്‍ സംസ്കൃതം പഠിക്കുന്ന മുസ്ലിം കുട്ടികളും ഉര്‍ദു പഠിക്കുന്ന ഹിന്ദു കുട്ടികളും ഉണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.
വി.എച്ച്.പി നേതാവ് അരുണ്‍ മല്‍ഹോത്ര കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹിന്ദു- മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഉടലെടുത്ത സംഘര്‍ഷത്തിനിടെ മതസാഹോദര്യത്തിന്‍െറ ഉത്തമ പാഠമാവുകയാണ് നാസിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.