Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2016 7:51 AM GMT Updated On
date_range 5 April 2017 2:54 PM GMTഗുണ്ടാ ആക്രമണം; റഷ്യയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
text_fieldsbookmark_border
ന്യൂഡല്‍ഹി: റഷ്യയില്‍ ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ശ്രീനഗറില്‍നിന്നുള്ള യാസിര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. റഷ്യയിലെ താതാറിസ്താന്െറ തലസ്ഥാനമായ കാസാനിലാണ് യാസിര്‍ പഠിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് അജ്ഞാത സംഘത്തിന്‍െറ ആക്രമണത്തില്‍ യാസിറിന് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും രേഖകളും നഷ്ടപ്പെട്ടു. അബോധാവസ്ഥയിലായ യാസിറിനെ അടിയന്തര ചികിത്സക്ക് വിധേയനാക്കിയെങ്കിലും ബുധനാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story