ശ്രീശ്രീ രവിശങ്കറുടെ പരിപാടിക്കെതിരെ പരാതി നല്‍കിയയാള്‍ക്ക് വധഭീഷണി
text_fieldsന്യൂഡല്‍ഹി: ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്‍െറ നേതൃത്വത്തില്‍ യമുനാതീരത്ത് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിക്കെതിരെ കേന്ദ്ര ഹരിത ടൈബ്ര്യുണലിനെ സമീപിച്ചയാള്‍ക്ക് പരസ്യമായ വധഭീഷണി. പരാതി നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തകനായ വിമലേന്ദു ഝായെ ആണ് ഹിന്ദു മഹാസഭ നേതാവ് ഓം ജി മഹാരാജ് ഉള്‍പ്പെടെയുള്ളവര്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
രവിശങ്കറിനെ വിമര്‍ശിച്ചാല്‍ കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും അവസ്ഥവരുമെന്നാണ് ഭീഷണി. ചാനലിന് അഭിമുഖം നല്‍കുന്ന സമയത്താണ് രണ്ട് ആളുകള്‍ വന്ന് ഭീഷണപ്പെടുത്തിയത്. ഇവരുടെ ചിത്രം വിമലേന്ദു ഝാ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യദ്രോഹിയെന്നും പാകിസ്താന്‍ ഏജന്‍െറന്നുമാണ് അക്രമികള്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
യമുനാ നദീ തീരത്ത് പരിസ്ഥിതി മലനീകരണത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി 5 കോടി രൂപ പിഴ ചുമത്തിയാണ് സാംസ്കാരിക പരിപാടി നടത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം അനുവദം നല്‍കിയത്. പരിപാടിയുടെ ഭാഗമായി സൈന്യത്തെ ഉപയോഗിച്ച് യമുന നദിക്ക് കുറുകെ പാലം പണിയിച്ചതും വിവാദത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.