ജെ.എൻ.യു കാമ്പസിൽ കനയ്യ കുമാറിനു നേെര ആക്രമണം
text_fieldsന്യൂഡല്‍ഹി: വര്‍ഗീയവാദികള്‍ തലക്കുവിലയിട്ട ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനുനേരെ കൈയേറ്റ ശ്രമം. വ്യാഴാഴ്ച വൈകീട്ട് കാമ്പസിലത്തെിയ ഗാസിയാബാദ് സ്വദേശിയാണ് കനയ്യയെ പിടിച്ചുവലിച്ച് കൈയേറ്റത്തിനു ശ്രമിച്ചത്. രാജ്യത്തെ അവഹേളിക്കുന്ന അഭിപ്രായപ്രകടനം നടത്തി എന്നാരോപിച്ചാണ് വികാസ് ചൗധരി എന്നുപേരു പറഞ്ഞ ഇയാള്‍ കൃത്യത്തിനു മുതിര്‍ന്നത്. വൈകീട്ട് ആറരക്ക് മുതിര്‍ന്ന അഭിഭാഷക നന്ദിതാ ഹക്സറുടെ പ്രഭാഷണം നടക്കുമ്പോഴാണ് സംഭവം.
കാമ്പസിലെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ചുമാറ്റി. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കനയ്യക്ക് സംരക്ഷണവലയം തീര്‍ക്കുകയും ചെയ്തു. നേതാവാകാന്‍ ശ്രമിക്കുന്ന അവന്‍ സൈനികരെ അവഹേളിച്ചുവെന്നും അതിനുള്ള പാഠം പഠിപ്പിക്കാനാണ് വന്നതെന്നും ആക്രമി വിളിച്ചുപറഞ്ഞു. എന്നാല്‍, ആക്രമിക്കാനും നിശബ്ദനാക്കാനും കഴിഞ്ഞേക്കുമെങ്കിലും ഭയപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും തന്നെ ഇല്ലാതാക്കിയാല്‍ രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തില്‍ നിന്ന് ഒരായിരംപേര്‍ ഉയര്‍ന്നുവന്ന് അതാവര്‍ത്തിക്കുമെന്നും കനയ്യ പ്രതികരിച്ചു.
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഒരിക്കലും സ്വന്തം ജീവന് വിലകല്‍പിച്ചിട്ടില്ളെന്നും ഈ നാട്ടിലെ ജനങ്ങളുടെ ജീവന്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായാണ് അവരുടെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.