'ലോക സാംസ്കാരികോത്സ’വം സംസ്കാരത്തിന്‍റെ കുംഭമേളയെന്ന് മോദി
text_fieldsന്യൂഡൽഹി: ആർട്ട് ഒാഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്‍റെ വിവാദമായ 'ലോക സാംസ്കാരികോത്സ’വം സംസ്കാരങ്ങളുടെ കുംഭമേളയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകത്തിൽ നാം അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകം കേവലം സാമ്പത്തിക ബന്ധങ്ങളിലൂടെ മാത്രം ഒരുമിപ്പിച്ചാൽ പോര. മനുഷ്യത്വം കൊണ്ടും പരസ്പരം ബന്ധിക്കാന്‍ സാധിക്കണമെന്നും മോദി പറഞ്ഞു.
യമുനാ നദിക്കരയില്‍ സംഘടിപ്പിക്കുന്ന ചടങ്ങിൽ മോദി പങ്കെടുക്കില്ലെന്ന് നേരത്തെ വാർത്ത വന്നിരുന്നു. പരിപാടിയിൽ നിന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നേരത്തെ പിൻമാറിയിരുന്നു. സര്‍ക്കാര്‍ ശ്രീ ശ്രീ രവിശങ്കറിന് 2.25 കോടി രൂപ അനുവദിച്ച സംഭവം വിവാദമായതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം മഹോല്‍സവം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പിഴത്തുക അടക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ശ്രീ ശ്രീ രവി ശങ്കറിന് ഇളവ് നല്‍കി. അഞ്ച് കോടി രൂപ പിഴയില്‍ കാല്‍ ലക്ഷം പരിപാടി തുടങ്ങുന്നതിന് മുമ്പ് അടച്ചാല്‍ മതിയെന്ന് വെള്ളിയാഴ്ച ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.