മാനദണ്ഡ ലംഘനം: മൂന്നു വര്‍ഷത്തിനിടെ ചാനല്‍ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചത് 25 തവണ
text_fieldsന്യൂഡല്‍ഹി: അധിക്ഷേപകരമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിന്‍െറ പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വിവിധ ചാനലുകളുടെ സംപ്രേഷണം മൂന്നു മുതല്‍ അഞ്ചു ദിവസം വരെ 25 തവണ വിലക്കിയതായി കേന്ദ്രം.
മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പരിപാടികളോ പരസ്യമോ സംപ്രേഷണം ചെയ്യുന്നുണ്ടോയെന്നറിയാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇലക്ട്രോണിക് മോണിറ്ററിങ് സെന്‍റര്‍ 600ഓളം സ്വകാര്യ ചാനലുകളെ നിരീക്ഷിക്കുന്നതായി വാര്‍ത്താവിനിമയ മന്ത്രി രാജവര്‍ധന്‍ സിങ് റാത്തോഡ് ലോക്സഭയില്‍ അറിയിച്ചു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ചാനലുകള്‍ക്കെതിരെ 450 പരാതികള്‍ ലഭിച്ചതില്‍ 300 എണ്ണത്തില്‍ നടപടിയെടുത്തതായും ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞു.
കേബ്ള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്സ് (റെഗുലേഷന്‍) ആക്ട്(1995) പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാതെ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നവര്‍ക്കെതിരായ പരാതികള്‍ പരിശോധിക്കുന്നതിനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായും റാത്തോഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.