ലഡാക്കിൽ ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം
text_fieldsന്യൂഡൽഹി: ലഡാക് സെക്ടറിൽ ചൈന ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറിയതായി റിപ്പോർട്ട്. പൻഗോങ് തടാക പ്രദേശ് ആറു കിലോമീറ്ററോളമാണ് ചൈന കടന്നു കയറിയത്. മാർച്ച് എട്ടിനാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സംഘം കടന്നുകയറ്റം നടത്തിയത്. തുടർന്ന് ഇന്തോ –ടിബറ്റൻ അതിർത്തി സേന ഇടപെട്ട് ചൈനീസ് സൈനികരെ പിന്തിരിപ്പിക്കുകയായിരുന്നു.
കേണൽ റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ പീപ്പിൾസ് ലിബറേഷൻ ആർമി സംഘമാണ് കടന്നുകയറ്റം നടത്തിയത്. സംശയകരമായ നീക്കം കണ്ടയുടൻ ഐ.ടി.ബി.പി പട്രോളിങ് സംഘം ഇടപെട്ടു ബാനറുകൾ ഉയർത്തി. രണ്ട് മണിക്കൂർ നേരത്തെ വാക് തർക്കത്തിന് ശേഷമാണ് ചൈനീസ് സൈനികർ പിൻവാങ്ങിയത്. നിയന്ത്രണ രേഖയെക്കുറിച്ച് അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനാൽ ഇവിടെ ഇത്തരം സംഭവം പതിവാണെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.