ആയുഷ് മന്ത്രാലയത്തിൽ മുസ്ലിംകൾക്ക് നിയമനമില്ല
text_fieldsന്യൂഡല്‍ഹി: ആയുഷ് മന്ത്രാലയത്തില്‍ മുസ്ലിംകളെ നിയമിക്കേണ്ട എന്നാണ് കേന്ദ്രനയമെന്ന് വിവരാകാശ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ യോഗ ദിനത്തില്‍ വിദേശ പരിശീലകരായി നിയമിക്കുന്നതില്‍ നിന്ന് മുസ്ലിം അധ്യാപരെയും ട്രെയിനര്‍മാരെയും ആയുഷ് മന്ത്രാലയം ഒഴിവാക്കിയതായി കണ്ടത്തെി. മില്ലി ഗസറ്റ് മാസികയിലെ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ പുഷ്പ് ശര്‍മ്മയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് കൊണ്ടു വന്നത്.
2015 ലെ ലോക യോഗ ദിനത്തോട് അനുബന്ധിച്ച് വിദേശത്തെ ഹ്രസ്വ നിയമനത്തിനായി ആകെ 721മുസ്ലിം പരിശീലകരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ നിന്ന് ആരെയും അഭിമുഖത്തിന് വിളിച്ചില്ല.
2015 ഒക്ടോബര്‍ വരെ 3841 മുസ്ലിംകളാണ് യോഗ അധ്യാപകരുടെയും പരീശീലകരുടെയും തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഒരാളെപ്പോലും ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിട്ടില്ല. വിവരാവകാശ രേഖയെ ഉദ്ധരിച്ച് മില്ലി ഗസറ്റ് പറയുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ നയമനുസരിച്ച് ഒരു മുസ്ലിമിനെയും ഞങ്ങള്‍ ഇതിലേക്ക് തെരെഞ്ഞെടുക്കുകയോ വിദേശത്തേക്ക് അയക്കുകയോ ചെയ്യുന്നില്ല എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ആയുര്‍വേദം, യോഗ, നാചുറോപ്പതി,യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക വിഭാഗമാണ് ആയുഷ്.
അതേസമയം ആയുഷ് മന്ത്രാലയത്തിലെ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ പ്രകാരം പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് ആയുഷ് മന്ത്രി പഠ്നായിക് അവകാശപ്പെട്ടു. വിവാദത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് സി.പി.എം വിമര്‍ശിച്ചു. തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.